രാപ്പകൽ സമരം നടത്തി

Spread the love

അടിമാലി:ചെങ്കുളം റിസര്‍വ്വ് പ്രഖ്യാപനത്തില്‍ നിന്നും വനംവകുപ്പ് പിന്‍മാറണമെന്നതടക്കമുള്ള വിവിധ വിഷയങ്ങള്‍ ഉയര്‍ത്തികാട്ടി യുഡിഎഫിന്റെ നേതൃത്വത്തില്‍ ആനച്ചാലില്‍ രാപകല്‍ സമരത്തിന്റെ ഉദ്ഘാടനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വ്വഹിച്ചു .

രാപകല്‍ സമരത്തിന്റെ ഇന്ന് നടക്കുന്ന സമാപന സമ്മേളനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും.64ലെ ഭൂപതിവ് ചട്ടം ഭേതഗതി ചെയ്യണമെന്ന ആവശ്യമുള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ കരിനിയമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു .

ഡിസിസി പ്രസിഡന്റ് സി പി മാത്യു, ഇ എം അഗസ്തി, ഫ്രാന്‍സീസ് ജോര്‍ജ്ജ്, പ്രൊഫസര്‍ എം ജെ ജേക്കബ്ബ്,
, റോയി. കെ. പൗലോസ് , എസ് അശോകൻ , കെ. എ കുര്യൻ, എം എൻ ഗോപി. ജോർജ്ജ് തോമസ് , കെ.എസ്. സിയാദ് , പി.സി ജയൻ , വർഗ്ഗീസ് വെട്ടിയങ്കൽ , എ.പി ഉസ്മാൻ , പി.വി സ്കറിയ , ബാബു. കിച്ചേരി ,അദ്ധ്യക്ഷൻ കെ. ബി സെനുദീൻ വഹിച്ചു ., ഒ.ആർ ശശി സ്വാഗതം പറഞ്ഞു
തുടങ്ങി യുഡിഎഫിലെ വിവിധ നേതാക്കള്‍ പങ്കെടുത്തു .

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!