പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പോപുലര്‍ ഫ്രണ്ട് പരാതിയില്‍ ഇടുക്കി മുരിക്കാശേരിയിൽ ഒരാള്‍ അറസ്റ്റിൽ

Spread the love

പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പോപുലര്‍ ഫ്രണ്ട് പരാതിയില്‍ ഇടുക്കി മുരിക്കാശേരിയിൽ ഒരാള്‍ അറസ്റ്റിൽഇടുക്കി /മുരിക്കാശേരി: പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തയാള്‍ അറസ്റ്റിലായി. ഇടുക്കി മുരിക്കാശ്ശേരി സ്വദേശി നോബി കെ ജോയ് കുടിയിരിക്കൽ ആണ് അറസ്റ്റിലായത്.

പ്രവാചകനായ മുഹമ്മദ് നബിയെ വളരെ നിന്ദ്യമായ ഭാഷയില്‍ അധിക്ഷേപിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്തയാള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകനായ മുരിക്കാശ്ശേരി സ്വദേശി കെ കെ ഷിഹാബ് മുരിക്കാശ്ശേരി പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 -A (1) (a), കേരള പോലിസ് ആക്ടിലെ 120 എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയോടെ അറസ്റ്റുചെയ്ത ഇയാളെ തൊടുപുഴ മജിസ്‌ട്രേറ്റിന് മുന്നില്‍ രാത്രിയോടെ ഹാജരാക്കി. താരാ ജോര്‍ജ് എന്ന പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റാണ് നോബി ഷെയര്‍ ചെയ്തിരിക്കുന്നത്.

പ്രവാചകനെക്കുറിച്ചും പ്രവാചക പത്‌നിയെക്കുറിച്ചും വളരെ മോശം ഭാഷയിലാണ് അധിക്ഷേപിച്ചിരിക്കുന്നത്.

നാട്ടില്‍ മതവികാരം വ്രണപ്പെടുത്തി പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണയും കലാപവും വര്‍ഗീയ ധ്രുവീകരണവും സൃഷ്ടിക്കാന്‍ മനപ്പൂര്‍വം സോഷ്യല്‍ മീഡിയ ദുരുപയോഗം നടത്തിയതിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരന്‍ മുരിക്കാശ്ശേരി എസ്എച്ച്ഒയ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. പരാതിക്കൊപ്പം വിദ്വേഷ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!