വടകരയിൽ ഡീസൽ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി അപകടം

Spread the love


Thank you for reading this post, don't forget to subscribe!

കോഴിക്കോട് : വടകര കൈനാട്ടിയിൽ ഡീസൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടു. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക്‌ പോയ ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത് . 

ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇവിടെ ഡിവൈഡറുകള്‍ സ്ഥാപിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഡിവൈഡറിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

ടാങ്കറിലെ ചോർച്ച അടച്ചതായി

അഗ്നിരക്ഷാസേന അധികൃതർ

അറിയിച്ചു. ടാങ്കറിലെ ഇന്ധനം മറ്റൊരു

വാഹനത്തിലേക്ക് മാറ്റും.





Source link

Facebook Comments Box
error: Content is protected !!