വൈദ്യുതാഘാതമേറ്റ് മരിച്ചു
1 min read
വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരൻ മരിച്ചു. മൂവാറ്റുപുഴ രണ്ടാർകര കക്കാട്ട് ഷിഹാബിന്റേയും നിസയുടേയും മകൻ നാദിർഷ ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകിട്ട് 7.30യോടെ വീട്ടിലാണ് അപകടമുണ്ടായത്. പ്ലഗ്ഗ് കുത്താൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ഷോക്കേൽക്കുകയായാരിന്നു. തെറിച്ചുവീണ നാദിർഷയെ വീട്ടിലുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ബാദിഷ, ഐഷാബി. എസ്.എസ്.എൽ.സി. പരീക്ഷ എഴുതി പ്ലസ്ടു പ്രവേശനം കാത്തിരിക്കുകയായിരുന്നു നാദിർഷ. മൃതദേഹം മൂവാറ്റുപുഴ നിർമ്മല ആശുപത്രി മോർച്ചറിയിൽ.
Facebook Comments Box