ടോപ് സ്റ്റേഷനിലെ തമിഴ്നാടിന്റെ ടോൾ കൊളള അവസാനിപ്പിച്ചു

Spread the love

മൂന്നാർ ടോപ് സ്റ്റേഷനിലെ തമിഴ്നാടിന്റെ ടോൾ പിരിവ് ; ദേവികുളം എം എൽ എ ഇടപെട്ടു: ടോൾ കൊളള അവസാനിപ്പിച്ചുഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും ഇടുക്കിയുടെ ഭാഗമായ വട്ടവടയിലേക്ക് പോകുന്ന വഴിയിൽ തമിഴ്നാട് വക ടോൾ കൊള്ള അവസാനിപ്പിക്കണമെന്ന് ദേവികുളം എം എൽ എ അഡ്വ എ രാജ ആവശ്യപ്പെട്ടു. തുടർന്ന് തേനി കളക്ടർ ഈ സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിങ്കളാഴ്ച രേഖാമൂലം ഉത്തരവ് പുറപ്പെടുവിക്കുമെന്നും ദേവികുളം എം എൽ എ യെ അറിയിച്ചു42 കിലോമീറ്റർ വരുന്ന മൂന്നാർ – വട്ടവട റൂട്ടിൽ ടോപ്സ്റ്റേഷൻ ഭാഗത്ത്‌ ഒന്നര കിലോമീറ്റർ റോഡ് തമിഴ്നാട് അതിർത്തിയിലൂടെയാണ് കടന്നുപോകുന്നത്. മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളാണ് ടോപ്സ്റ്റേഷനും ശീതകാല പച്ചക്കറിക്കൃഷിക്ക്‌ പ്രസിദ്ധമായ വട്ടവടയും.ബോഡിനായ്ക്കന്നൂർ പഞ്ചായത്ത്‌ ഡിവിഷനു കീഴിലുള്ള കൊട്ടക്കുടി ഗ്രാമപ്പഞ്ചായത്ത്‌ അതിർത്തിയിലാണ് ടോപ്സ്റ്റേഷനും ഈ ഒന്നര കിലോമീറ്റർ റോഡും. ഗ്രാമപ്പഞ്ചായത്താണ് ടോൾ പിരിവ് നടത്തുന്നത്. വിനോദസഞ്ചാരികളെ മാത്രമല്ല വട്ടവട നിവാസികളെയും ടോൾ പിരിവ് ബാധിക്കും. വട്ടവടയിൽ നിന്ന് മൂന്നാറിലേക്കുള്ള ഏക പാതയാണിത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!