കനത്ത മഴ, ഉരുൾപൊട്ടൽ! ഇടുക്കിയിൽ അതീവ ആശങ്ക ; കന്നിക്കൽ മല, മൂന്നുങ്കവയൽ വടാട്ടുപാറ എന്നിവിടങ്ങളിൽ ഉരുൾപൊട്ടി

Spread the love

കനത്ത മഴയ്ക്കു പിന്നാലെ ഉരുൾപൊട്ടലിന്‍റെ വാർത്തകൾകൂടി എത്തിയതോടെ ഇടുക്കി ജില്ല അതീവ ജാഗ്രതയിൽ. ജൂലൈ ഒാഗസ്റ്റ് മാസങ്ങളിലെ നടുക്കുന്ന ദുരന്തങ്ങളുടെ ഒാർമകളും മുറിവുകളും മായാതെ നിൽക്കുന്ന ജില്ലയ്ക്ക് മറ്റൊരു ഒാഗസ്റ്റ് വീണ്ടും ജാഗ്രതയുടെ ദിനങ്ങൾ സമ്മാനിക്കുകയാണ്.

ഇടുക്കി ജില്ലയിൽ ഉണ്ടായ ഉരുൾപൊട്ടൽകനത്ത മഴയെത്തുടർന്ന് അറക്കുളം മൂന്നുങ്കവയലിനു സമീപമാണ് ഉരുൾപൊട്ടിയത്. ഇന്നലെ രാത്രിയോടെ ഉണ്ടായ കനത്ത മഴയെത്തുടർന്ന് അറക്കുളം മൂന്നുങ്കവയൽവടാട്ടുപാറ, കന്നിക്കൽ മല എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. ഇതു മൂലം കാഞ്ഞാർ മൂന്നുങ്കവയൽ വാഗമണ്‍ റോഡ് ഗതാഗതം തടസപ്പെട്ടു. റോഡിലേക്കു വൻ പാറക്കൂട്ടങ്ങൾ ഇടിഞ്ഞു വീണാണ് ഗതാഗതം തടസപ്പെട്ടത്. മൂന്നുങ്കവയൽ തോട്ടിലെ വെള്ളം കരകവിഞ്ഞൊഴുകുകയും സമീപത്തെ പുരയിടങ്ങളിൽ വെള്ളം കയറി കൃഷി നാശം സംഭവിക്കുകയും ചെയ്തു.തോട് കവിഞ്ഞൊഴുകിയതോടെ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ഇരുവശത്തുമായി കുടുങ്ങി. ഉരുൾപൊട്ടിയതോടെ മണപ്പാടി ചപ്പാത്തും കരകവിഞ്ഞൊഴുകി. തൊടുപുഴ പുളിയൻമല സംസ്ഥാന പാതയിൽ ശക്തമായ വെള്ളമൊഴുക്കു മൂലം ഗതാഗതം തടസപ്പെട്ടു. രാത്രി വൈകിയും കനത്ത മഴ തുടരുകയാണ്. പല ഭാഗത്തും വൈദ്യുതി, ടെലിഫോണ്‍ ബന്ധം തടസപ്പെട്ടു.മലങ്കര ജലാശയത്തിലേക്കു കനത്ത വെള്ളപ്പാച്ചിൽ ഉണ്ടായി. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണും നാശനഷ്ടമുണ്ടായി. പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞു ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളം കയറി വീടുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നാശനഷ്ടത്തിന്‍റെ തീവ്രത ഇന്നത്തോടെ മാത്രമേ വ്യക്തമാകു എന്ന് അധികൃതർ അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!