മാസം 500 രൂപ നീക്കിവെച്ചാൽ മതി; ആവര്‍ത്തന നിക്ഷേപത്തിന് 8.50% പലിശ നേടാം; കാലാവധിയില്‍ എത്ര രൂപ ലഭിക്കും

Spread the love


Thank you for reading this post, don't forget to subscribe!

മുന്‍നിര ബാങ്കുകള്‍

രാജ്യത്തെ മുന്‍നിര ബാങ്കുകളായി എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ പലിശ നിരക്ക് നോക്കാം. 12 മാസം മുതല്‍ 120 മാസത്തേക്ക് എസ്ബിഐ 6.60 ശതമാനം മുതല്‍ 6.90 ശതമാനം വരെ പലിശ നല്‍കുന്നു. 100 രൂപ മുതല്‍ നിക്ഷേപിക്കാം.

Also Read: വിരമിക്കല്‍ കാലത്തും സ്ഥിര വരുമാനം; സാധാരണക്കാര്‍ക്കിടയില്‍ ഹിറ്റായ 3 പദ്ധതികൾ; നിക്ഷേപം തുടങ്ങിയില്ലെ

എച്ച്ഡിഎഫ്‌സി ബാങ്കില്‍ 6 മാസം മുതല്‍ 120 മാസം വരെയാണ് നിക്ഷേപ കാലാവധി. 4.50 ശതമാനം മുതല്‍ 6.50 ശതമാനം വരെ ബാങ്ക് പലിശ വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ ബാങ്കില്‍ 100 രൂപ മുതല്‍ നിക്ഷേപിക്കാം. കാലാവധി 6-120 മാസവും പലിശ 4.50%-6.60% വരെയാണ്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 5.50 %- 7 ശതമാനം വരെ പലിശ റെഗുലര്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 6 മാസം മുതൽ 10 വര്‍ഷം വരെ നിക്ഷേപിക്കാം. 

Also Read: 3 വർഷം കൊണ്ട് 10 ലക്ഷം രൂപയുടെ ആദായം! ടൈം ഡെപ്പോസിറ്റിൽ പരമാവധി നേട്ടത്തിന് ഇങ്ങനെ നിക്ഷേപിക്കാം

സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

5 വര്‍ഷത്തേക്ക് ജനസ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്ന പലിശ നിരക്ക് 7.35 ശതമാനമാണ്. 5,000 രൂപ മാസത്തില്‍ 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 3.63 ലക്ഷം രൂപ ലഭിക്കും. ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 7.2 ശതമാനം പലിശ ലഭിക്കും. മാസത്തില്‍ 5,000 രൂപ വീതം 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ 3.62 ലക്ഷം രൂപ ലഭിക്കും.

ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് 5 വര്‍ഷത്തേക്ക് 7 ശതമാനം പലിശ നല്‍കുന്നു. 5,000 രൂപയുടെ മാസ നിക്ഷേപം 3.60 ലക്ഷമായി വളരും. എയു സ്‌മോള്‍ ഫിനാന്‍സില്‍ 6.9 ശതമാനം പലിശ ലഭിക്കും. 3.59 ലക്ഷം രൂപ അഞ്ച് വര്‍ഷത്തിന് ശേഷം നേടാം.

സ്വകാര്യ ബാങ്ക്

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക് എന്നി സ്വകാര്യ ബാങ്കുകൾ 6.75 ശതമാനം പലിശ നല്‍കുന്നു. 5 വര്‍ഷത്തേക്ക്. 5,000 രൂപ നിക്ഷേപിച്ചാല്‍ 3.58 ലക്ഷം രൂപ തിരികെ ലഭിക്കും. ആര്‍ബിഎല്‍ ബാങ്ക് 6.55 ശതമാനം പലിശ നല്‍കുന്നുണ്ട്. പ്രതിമാസം 5,000 രൂപ നിക്ഷേപിച്ചാല്‍ 3.65 ലക്ഷം രൂപ നേടാം. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കില്‍ 6.5 ശതമാനം പലിശയാണ് 5 വർഷത്തേക്ക് ലഭിക്കുന്നത്. 3.55 ലക്ഷം രൂപ കാലാവധിയിൽ നേടാം. 

Also Read: ആദായത്തില്‍ സ്ഥിര നിക്ഷേപത്തേക്കാള്‍ മിടുക്കന്‍; നികുതിയില്‍ മിടുമിടുക്കന്‍; ഡെബ്റ്റ് ഫണ്ടുകള്‍ നോക്കാം

ബാങ്കിതര ധനകാര്യ സ്ഥാപനം

ശ്രീറാം സിറ്റി ഫിനാൻസ് യൂണിയനിൽ 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 8.50 ശതമാനം പലിശ നൽകുന്നുണ്ട്. AA/ Stable റേറ്റിം​ഗ് ലഭിച്ച സ്ഥാപനമാണിത്. 5000 രൂപ മാസം നിക്ഷേപിക്കുന്നൊരാൾ അഞ്ച് വർഷത്തേക്ക് നിക്ഷേപിച്ചാൽ 3.75 ലക്ഷം രൂപ ലഭിക്കും. 500 രൂപ മുതൽ നിക്ഷേപിക്കാാം. 12 മാസം മുതൽ 60 മാസം വരെയാണ് കാലാവധി. 48 മാസത്തേക്ക് നിക്ഷേപിച്ചാൽ 2,85,650 രൂപ കാലാവധിയിൽ സ്വന്തമാക്കാം.



Source link

Facebook Comments Box
error: Content is protected !!