09/08/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

വീട് ബാറാക്കി; ഡ്രൈഡേയിൽ മദ്യവിൽപ്പന ഒരാൾ ഓട്ടോറിക്ഷ സഹിതംപിടിയിൽ

1 min read

അടിമാലിയിൽ ഡ്രൈഡേയിൽ മദ്യം സൂക്ഷിച്ചു വച്ച് വിൽപ്പന നടത്തുകയായിരുന്ന തോക്കുപാറ കരയിൽ തോപ്പിൽ ബസേലിയോസിൻ്റെ മകൻ അജി (38) എന്നയാളെ അടിമാലി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.. മുൻപും അബ്കാരി കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്..

തോക്കുപാറയിലും പരിസര പ്രദേശങ്ങളിലും നാളുകളായി മദ്യവിൽപ്പന നടത്തുന്ന അജിയുടെ വീട്ടിലും ഓട്ടോറിക്ഷയിലുമായി സൂക്ഷിച്ചിരുന്ന എട്ടര ലിറ്റർ മദ്യവും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.. ഗ്ലാസിൽ മൂന്ന് അടയാളമിട്ട് ഒരു വരയ്ക്ക് നൂറു രൂപ നിരക്കിൽ വീടിനു സമീപം പൊതു വഴിയിലായിരുന്നു മദ്യവിൽപ്പന നടത്തിയിരുന്നത്..

രാത്രി കാലങ്ങളിലും മറ്റും ആളുകൾ വന്നു പോകുന്നത് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമോൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ വി പി സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, അരുൺ സി, രഞ്ജിത്ത് കവിദാസ്, നിമിഷ ജയൻ, ശരത് എസ് പി എന്നിവരും പങ്കെടുത്തു.. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു..

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!