‘ചോറിന് അരിയിടുമ്പോള്‍ അല്പം അധികമിടാം’; നിക്ഷേപമില്ലാതെ ഷീറോ വഴി മാസ വരുമാനം; വീട്ടമ്മമാർക്ക് അവസരം

Spread the love


Thank you for reading this post, don't forget to subscribe!

ഷീറോ ഹോം ഫുഡ്സ്

വീട്ടു ജോലിയെ വീട്ടിൽ നിന്ന് ജോലി ചെയ്യു എന്ന അർഥത്തിലാണ് ഷീറോ സമീപിക്കുന്നത്. ഷീറോ ഫുഡ് പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഷീറോ ഹോം ഫുഡ്സിലൂടെ ലഭിക്കുന്ന ഓ‌ർഡറുകൾ വഴി വിപണനം സാധ്യമാകും. സ്വി​ഗ്​ഗി, സൊമാറ്റോ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ് ഫോമുകൾ വഴി വിപണനം നടത്തുന്നതാണ് ഷിറോയുടെ രീതി.

ഓർഡറുകൾക്ക് അനുസരിച്ചാണ് വരുമാനം ഉണ്ടാക്കാൻ സാധിക്കുക. ചെന്നൈ ആസ്ഥാനമായ ഷീറോ ഹോം ഫുഡ് പ്ലാറ്റ്ഫോം 2020 ഓ​ഗസ്റ്റിലാണ് പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിക്കുന്നത്. തിലക് വെങ്കടസാമി, എ ജയശ്രീ എന്നിവരാണ് സ്ഥാപകർ. ഫ്രാഞ്ചൈസി വഴി കേരളത്തിലെത്തിയ ഷീറോ ഹോം ഫുഡ്സിൽ ഇന് മലയാളികൾക്കും വരുമാനമുണ്ടാക്കാൻ സാധിക്കും. 

എങ്ങനെ കിച്ചൺ പാർട്ണറാകാം

രണ്ട് തരത്തില്‍ ഷീറോ ഹോം ഫുഡ്സ് പ്ലാറ്റ്ഫോമിൽ കിച്ചൺ പാർ്ട്ണറാകാം. ന്യുക്ലിയര്‍ കിച്ചണ്‍, കമ്മ്യൂണിറ്റി കിച്ചൺ എന്നിങ്ങനെയാണിത്. സ്വന്തം വീട്ടിലെ നിലവിലെ അടുക്കള സൗകര്യം ഉപയോഗപ്പെടുത്തി നൂക്ലിയർ കിച്ചൺ ആരംഭിക്കാം. ഒന്നിലധികം വീട്ടമ്മമാര്‍ ചേര്‍ന്നാണ് കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കേണ്ടത്. കമ്മ്യൂണിറ്റി കിച്ചൺ ആരഭിക്കാൻ സെറ്റ്അപ്പ് ചാർജ് ഉണ്ടാകും. ഷീറോ കിച്ചണ്‍ പാര്‍ട്‌ണേഴ്‌സാകാന്‍ യോഗ്യതകളോ പ്രവൃത്തി പരിചയമോ ആവശ്യമില്ല. നിക്ഷേപവും ആവശ്യമില്ലാതെ പാര്‍ട്ണര്‍മാരാകന്‍ സാധിക്കും. 

Also Read: റിലയന്‍സ് നല്‍കുന്ന ബിസിനസ് അവസരം; നിക്ഷേപിക്കാൻ പണമുണ്ടെങ്കിൽ പെട്രോള്‍ പമ്പ് ആരംഭിക്കാം

രജിസ്ട്രേഷൻ

മിക്ക കിച്ചണ്‍ പാര്‍ട്‌ണേഴ്‌സ് മാര്‍ക്കും ആഴ്ചയില്‍ 30,000 രൂപ വരെ നേടാനാകും. സ്ത്രീകള്‍ക്ക് വലിയ നേട്ടം നല്‍കും. 7825886662 എന്ന നമ്പറില്‍ വിളിച്ച് രജിസ്‌ട്രേഷന്‍ നടത്താം. ഇതോടെ തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് എടുക്കുന്നതിനുള്ള സഹായങ്ങള്‍ ഷീറോ ചെയ്തു തരും. ഷീറോ ഫുഡ് ടെക്‌നോളജിയുടെ പരിശീലനത്തിന് ശേഷം ഓണ്‍ലൈനായി ഓര്‍ഡര്‍ സ്വീകരിക്കാന്‍ സാധിക്കും. 2,000 രൂപ രജിസ്ട്രേഷൻ ചാർജായി ഈടാക്കുന്നുണ്ട്. 

Also Read: അവസരമാണ് അക്ഷയ; കുറഞ്ഞ ചെലവിൽ വരുമാനം കണ്ടെത്താൻ അക്ഷയ കേന്ദ്രം തുടങ്ങാം; നടപടികൾ എങ്ങനെ

സൗകര്യങ്ങൾ

ഫുഡ് ഡെലിവറി ഷീറോ വാ​ഗ്ദാനം ചെയ്യുന്നു. ഇതിനായി സ്വിഗി, സൊമാറ്റോ തുടങ്ങിയ ഡെലിവറി പ്ലാറ്റ്‌ഫോമുകളുമായി കമ്പനി ധാരണയായിട്ടുണ്ട്. ഇതോടൊപ്പം പ്രാദേശിക ഡെലിവറി ശൃംഖലകളെയും ഉപയോ​ഗപ്പെടുത്തും. പരിശീലനം, ലൈസൻസിം​ഗ്, വിതരണം, ​ഗുണനിലവാരം, തുടങ്ങിയവ കമ്പനി മുന്നോട്ട് വെയ്ക്കുന്നു.

നിലവിൽ 600 ലധികം ഉത്പ്പന്നങ്ങൾ ഷീറോ വഴി വിതരണം ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിലാണ് ഷീറോ പ്രവർത്തനം തുടങ്ങിയത്. നിലവിൽ ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിൽ ഷീറോ സാന്നിധ്യമറിയിച്ചിട്ടുണ്ട്.



Source link

Facebook Comments Box
error: Content is protected !!