രാജകീയ പ്രൗഢിയൊരുക്കി , തോലാനിക്കുന്നേല്‍ ഫര്‍ണിച്ചേഴ്‌സിന്റെ പുതു പുത്തന്‍ ഷോറൂം രാജകുമാരിയില്‍

Spread the love

സുഗന്ധ വ്യഞ്ചനങ്ങളുടെ പറുദീസയായ രാജകുമാരിയില്‍ രാജകീയ പ്രൗഢിയൊരുക്കി , തോലാനിക്കുന്നേല്‍ ഫര്‍ണിച്ചേഴ്‌സിന്റെ പുതു പുത്തന്‍ ഷോറൂം ഓഗസ്റ്റ് 29 നു പ്രവര്‍ത്തനം ആരംഭിക്കുന്നു.

നിലവില്‍, 8000 സ്‌ക്വയര്‍ ഫീറ്റിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം , പുതു പുത്തന്‍ ട്രെന്‍ഡി ആയുള്ള മോഡേണ്‍ ഫര്‍ണിച്ചറുകളുടെയും , രാജകീയ പ്രൗഢി വിളിച്ചോതുന്ന വുഡന്‍ ഫര്‍ണിച്ചറുകളുടെയും വന്‍ ശേഖരവുമായി 20000 സ്‌ക്വയര്‍ ഫീറ്റിലായിട്ടാണ് വിപുലീകരിക്കുന്നത്.

20000 സ്‌ക്വയര്‍ ഫീറ്റില്‍ , ഫര്‍ണിച്ചറുകളുടെയും , ഗ്ലാസ് ഹാര്‍ഡ്വെയര്‍ , ACP , മുള്‍ട്ടിവുഡ് , വി-ബോര്‍ഡ് ജിപ്‌സം ബോര്‍ഡ് തുടങ്ങി ഇന്റീരിയര്‍ വര്‍ക്കുകള്‍ക്കാവശ്യമായ എല്ലാ വസ്തുക്കളും ന്യായമായ വിലയില്‍ തോലാനിക്കുന്നേല്‍ ഫര്‍ണിച്ചഴ്‌സില്‍ നിന്നും ലഭ്യമാണ്.

1995 ല്‍ സഹോദരങ്ങളായ ബിജു ടി ജേക്കബും, ബേസില്‍ ടി ജേക്കബും രാജകുമാരി ടൗണില്‍ ഫര്‍ണിച്ചറുകള്‍ക്ക് മാത്രമായി തുടങ്ങിയ സ്ഥാപനം, പെട്ടെന്ന് തന്നെ ജനവിശ്വാസം ആര്‍ജിച്ചെടുക്കാന്‍ കഴിഞ്ഞതോടെ 1996 ല്‍ ഗ്ലാസ് പ്ലൈ വുഡ് എന്നിവ കൂടി ഉള്‍പ്പെടുത്തി ബിസിനസ് വിപുലീകരിക്കുകയും ചെയ്തു. ഇന്നാട്ടിലെ ജനങ്ങള്‍ക്ക് ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനായി 30 – 45 കിലോ മീറ്റര്‍ വരെ യാത്ര ചെയ്യേണ്ട സാഹചര്യമായിരുന്നു അന്നുണ്ടായിരുന്നത്. പ്രദേശ വാസികളുടെ ഈ ആവശ്യം കണ്ടറിഞ്ഞു . അകലങ്ങളില്‍ മാത്രം ലഭ്യമായിരുന്ന ആഡംബര ശൈലിയിലുള്ളതും , സാധാരണക്കാരന്റെ കീശ കാലിയാക്കാത്തതുമായ , ഉയര്‍ന്ന നിലവാരമുള്ള ഫര്‍ണീച്ചറുകളുടെ ശേഖരം എത്തിച്ചതും , സാധാരണക്കാരോട് ചേര്‍ന്ന് നിന്നതുമാണ് ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ രഹസ്യം .

നിലവില്‍ നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കാത്ത ഇന്റീരിയര്‍ വര്‍ക്കുകള്‍ക്കാവശ്യമായ ACP , വി-ബോര്‍ഡ് , ജിപ്സം ബോര്‍ഡ് എന്നിവ വാങ്ങുന്നതിനായി കട്ടപ്പന, അടിമാലി എന്നിവിടങ്ങളില്‍ നിന്ന് വരെ കസ്റ്റമേഴ്‌സ് തോലാനിക്കുന്നേല്‍ ഫര്‍ണിച്ചേഴ്‌സിലേക്ക് എത്താറുണ്ട്. വിദേശത്തു നിന്നും, നിലമ്പൂര്‍ പോലെ ദൂരെ ദേശത്തു നിന്നുമടക്കം ഇറക്കുമതി ചെയ്ത ഫര്‍ണിച്ചര്‍സ് നാടിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നതില്‍ തര്‍ക്കമില്ല.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!