55 രൂപ വിഹിതമടച്ചാൽ മാസത്തിൽ 3,000 രൂപ ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി; വിശദാംശങ്ങൾ അറിഞ്ഞില്ലേ

Spread the love


Thank you for reading this post, don't forget to subscribe!

പ്രധാനമന്ത്രി കിസാന്‍ മാന്‍ധന്‍ യോജന

കര്‍ഷരെ സഹായിക്കാന്‍ പിഎം കിസാന്‍ സമ്മാന്‍ നിധി, കിസാന്‍ സമൃദ്ധി കേന്ദ്രാസ്, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കീം, പ്രധാനമന്ത്രി കൃഷി സിന്‍ചയ് യോജന തുടങ്ങിയ വിവിധ പദ്ധതികൾ കേന്ദ്രസർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ഇതുപോലെ കർഷകർക്കുള്ള വാർധക്യകാല പെൻഷൻ പദ്ധതിയാണ് ഇത്. ഭൂമിയുള്ള ചെറുകിട ഇടത്തരം കര്‍ഷകരാണ് പ്രധാനമന്ത്രി കിസാന്‍ മന്‍ധന്‍ യോജനയുടെ ​ഗുണഭോക്താക്കൾ. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അം​ഗങ്ങൾക്കും ചേരാം. 

Also Read: മാസം 500 രൂപ നീക്കിവെച്ചാൽ മതി; ആവര്‍ത്തന നിക്ഷേപത്തിന് 8.50% പലിശ നേടാം; കാലാവധിയില്‍ എത്ര രൂപ ലഭിക്കും

യോ​ഗ്യത

18 മുതൽ 40 വയസ് പ്രായമുള്ള കർഷകരാണ് പ്രധാനമന്ത്രി കിസാന്‍ മന്‍ധന്‍ യോജനയിൽ ചേരാൻ യോ​ഗ്യർ. 2 ഹെക്ടര്‍ വരെ കൃഷി ഭൂമിയുള്ള കർഷകരെയാണ് പദ്ധതിയിൽ ചേർക്കുക.പിഎം കിസാൻ സമ്മാൻ നിധി ​ഗുണഭോക്താക്കൾക്കും യോ​ഗ്യതയുണ്ട്. മറ്റു സാമൂഹിക സുരക്ഷാ പദ്ധതികളിൽ അം​ഗങ്ങളായ കർഷകർക്ക് അയോ​ഗ്യതയുണ്ട്.

ആദായ നികുതി അടക്കുന്നവരാണെങ്കിലും പദ്ധതിയിൽ ചേരാൻ സാധിക്കില്ല. കൃഷി മന്ത്രാലയം, കര്‍ഷക ക്ഷേമ വകുപ്പ്, എല്‍ഐസി എന്നിവ സഹകരിച്ചാണ് പ്രധാനമന്ത്രി കിസാന്‍ മന്‍ധന്‍ യോജന നടപ്പിലാക്കുന്നത്. 60 വയസെത്തുമ്പോള്‍ 3,000 രൂപ മാസ പെന്‍ഷന്‍ ലഭിക്കും.

എങ്ങനെ ചേരാം

പൊതു സേവന കേന്ദ്രങ്ങളിൽ (സിഎസ്‍സി) നിന്നാണ് പ്രധാനമന്ത്രി കിസാന്‍ മന്‍ധന്‍ യോജനയിൽ ചേരാൻ സാധിക്കുക. ആധാർ കാർഡ്, സേവിം​ഗ്സ് ബാങ്ക് അക്കൗണ്ട് എന്നിവയാണ് പ്രധാനമായും ആവശ്യം. പിഎം കിസാൻ കാർഡ് ഉള്ളവർക്ക് അതും ഉപയോ​ഗിക്കാം. ആദ്യ ​ഗഡു പണമായി അടയ്ക്കണം. തുടർന്നുള്ള മാസ ​ഗഡു ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആവുകയാണ് ചെയ്യുക. രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ കിസാൻ പെൻഷൻ അക്കൗണ്ട് നമ്പർ ലഭിക്കും. 

വിഹിതം

പ്രായത്തിന് അനുസരിച്ചാണ് പ്രധാനമന്ത്രി കിസാന്‍ മന്‍ധന്‍ യോജനയിൽ വിഹിതം വരുന്നത്. 18 വയസ് മുതൽ 40 വയസ് വരെ 55 രൂപ മുതൽ 200 രൂപ വരെയുള്ള വ്യത്യസ്ത വിഹിതമുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിയായതിനാൽ ​ഗുണഭോക്താവിന്റെ വിഹിതത്തിന് തുല്യമായ തുക കേന്ദ്രസർക്കാരും അടയ്ക്കും. ഉദാഹരണമായി 18 വയസുള്ള കർഷകൻ പദ്ധതിയിൽ ചേരുമ്പോൾ 55 രൂപയാണ് മാസത്തിൽ അടയ്ക്കേണ്ടത്.

തുല്യ വിഹിതമായ 55 രൂപ കേന്ദ്രസർക്കാരും അടയ്ക്കും. രണ്ടും ചേർത്ത് മാസത്തിൽ 110 രൂപ പെൻഷൻ അക്കൗണ്ടിലേക്ക് മാറ്റും. 40 വയസുകാരനാണ് ഏറ്റവും ഉയർന്ന പ്രീമിയമായ 200 രൂപ അടയ്ക്കേണ്ടത്. 29 വയസുള്ളൊരാൾ മാസത്തിൽ 100 രൂപയും 34 വയസുകാരൻ 140 രൂപയും അടയ്ക്കണം.

പെൻഷൻ

60 വയസെത്തിയാൽ മാസത്തിൽ അക്കൗണ്ടിലേക്ക് 3,000 രൂപ ഈ പദ്ധതി ഉറപ്പ് നൽകുന്നു. കാലാവധിക്ക് മുൻപ് ​ഗുണഭോക്താവ് മരണപ്പെട്ടാൽ പങ്കാളിക്ക് വിഹിതം അടച്ച് പദ്ധതിയിൽ തുടരാൻ സാധിക്കും. .അടച്ച തുക പലിശ സഹിതം പിൻവലിക്കാനും പങ്കാളിക്ക് സാധിക്കും. പെൻഷൻ വാങ്ങി തുടങ്ങിയൊരാൾ മരണപ്പെട്ടാൽ പങ്കാളിക്ക് പെൻഷന്റെ 50 ശതമാനം. അഞ്ച് വർഷം വിഹിതം അടച്ചൊരാൾക്ക് പദ്ധതിയിൽ നിന്ന് ഒഴിവാകാം.



Source link

Facebook Comments Box
error: Content is protected !!