17/08/2022

വെട്ടിക്കൊല: അച്ഛനും മകനും ഉൾപ്പെടെ ആറുപേർ പിടിയിൽ

1 min read

വിമുക്ത ഭടനെ പട്ടാപകൽ വെട്ടി കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 

തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ വിമുക്ത ഭടനെ പട്ടാപകൽ വെട്ടി കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബോഡിനായ്ക്കന്നൂർ സ്വദേശി മാരിമുത്തു(46), മകൻ മനോജ്കുമാർ(20), സുഹൃത്തുക്കളായ സുരേഷ്(45), മദൻകുമാർ(36), യുവരാജ്(19) എന്നിവരെയാണ് തേനി ജില്ലാ കോടതിക്കു സമീപം ബോഡിനായ്ക്കന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ ശനിയാഴ്ചയാണ് പണമിടപാടുമായി ബന്ധപ്പെട്ട വാക്കുതർക്കത്തെത്തുടർന്ന് ബോഡിനായ്ക്കന്നൂർ സ്വദേശി രാധാകൃഷ്ണനെ(71) ബോഡിനായ്ക്കന്നൂർ ഹെഡ് പോസ്റ്റ് ഓഫിസിന് സമീപം പ്രതികൾ വെട്ടി കൊലപ്പെടുത്തിയത്. കാമരാജ് ചാലൈയിൽ ലോഡ്ജ് നടത്തുന്ന രാധാകൃഷ്ണൻ പ്രതികളിലൊരാളായ മാരിമുത്തുവിന് പണം വായ്പ കൊടുത്തിട്ടുണ്ടെന്നാണ് വിവരം. പലിശ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.


കേരള രജിസ്ട്രേഷനിലുള്ള ജീപ്പിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയതെന്ന് ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികൾ കഴിഞ്ഞ ദിവസം തേനി ജില്ലാ കോടതിയിൽ കീഴടങ്ങാനെത്തിയപ്പോൾ പുറത്തുണ്ടായിരുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!