ഇത്തവണ ടി20 ലോകകപ്പ് കളിച്ചു, എന്നാല്‍ 2024ന് മുമ്പ് വിരമിക്കും! ഇന്ത്യയുടെ അഞ്ച് പേര്‍

Spread the love
Thank you for reading this post, don't forget to subscribe!

രോഹിത് ശര്‍മ

ഇന്ത്യന്‍ നായകനും സൂപ്പര്‍ ഓപ്പണറുമായ രോഹിത് ശര്‍മ അടുത്ത ടി20 ലോകകപ്പിന് മുമ്പ് ടി20 ഫോര്‍മാറ്റ് മതിയേക്കും. 35കാരനായ താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. പ്രായവും ഫിറ്റ്‌നസുമെല്ലാം രോഹിത്തിനെ തളര്‍ത്തുന്നു. ഇത്തവണത്തെ ടി20 ലോകകപ്പിലും രോഹിത്തിന് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. പവര്‍പ്ലേയിലും പഴയ പവറില്ലാത്ത രോഹിത്തിനെ ജനുവരിയില്‍ ടി20 നായകസ്ഥാനത്ത് നിന്ന് മാറ്റുമെന്നാണ് വിവരം. അടുത്ത ടി20 ലോകകപ്പിന് മുമ്പ് രോഹിത് ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചേക്കും.

Also Read: IND vs NZ T20: ഇഷാന്‍-ഗില്‍ ഓപ്പണിങ്, സഞ്ജു ഇല്ല, ഇന്ത്യയുടെ ബെസ്റ്റ് പ്ലേയിങ് 11 ഇതാ

ദിനേഷ് കാര്‍ത്തിക്

സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ഫിനിഷറുമായ ദിനേഷ് കാര്‍ത്തിക് എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഉടന്‍ വിരമിച്ചേക്കും. ഫിനിഷറെന്ന നിലയില്‍ ഗംഭീര പ്രകടനം നടത്തിയെങ്കിലും ടി20 ലോകകപ്പില്‍ കാര്‍ത്തിക് തീര്‍ത്തും നിരാശപ്പെടുത്തി. 37കാരനായ താരം വലിയ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് അത്ഭുതകരമായ മടങ്ങിവരവ് നടത്തിയവനാണ്. എന്നാല്‍ പ്രായം തളര്‍ത്തുന്ന ഡികെയ്ക്ക് ഇനിയൊരു ലോകകപ്പിനുള്ള ബാല്യമില്ല. അതുകൊണ്ട് തന്നെ ദിനേഷ് കാര്‍ത്തിക് ഉടന്‍ വിരമിച്ചേക്കും.

ആര്‍ അശ്വിന്‍

ഇന്ത്യയുടെ സീനിയര്‍ സ്പിന്നറായ ആര്‍ അശ്വിനും ഇനിയൊരു ലോകകപ്പ് കളിച്ചേക്കില്ല. 2021ലെ ടി20 ലോകകപ്പ് കളിച്ച ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്ന് പൂര്‍ണ്ണമായും തഴയപ്പെട്ട അശ്വിന്‍ 2022ലെ ടി20 ലോകകപ്പിലേക്ക് അപ്രതീക്ഷിതമായാണ് എത്തിയത്. എല്ലാ മത്സരത്തിലും അദ്ദേഹത്തിന് അവസരവും ലഭിച്ചു. എന്നാല്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാനായില്ല. ഇന്ത്യക്ക് മികച്ച യുവ സ്പിന്നര്‍മാരെ വളര്‍ത്തിക്കൊണ്ട് വരേണ്ടതായുള്ളതിനാല്‍ അശ്വിന് ഇനി അവസരം ലഭിച്ചേക്കില്ല. അശ്വിന്‍ ടി20 ഫോര്‍മാറ്റ് ഉടന്‍ അവസാനിപ്പിക്കാനാണ് സാധ്യത.

മുഹമ്മദ് ഷമി

ഓസീസ് ടി20 ലോകകപ്പില്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ടീമിലേക്കെത്തിയ താരമാണ് മുഹമ്മദ് ഷമി. സീനിയര്‍ പേസര്‍ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യന്‍ ടീമിലെ നിര്‍ണ്ണായക താരമാണെങ്കിലും ടി20യില്‍ വലിയ മികവ് അവകാശപ്പെടാനാവില്ല. തല്ലുകൊള്ളിയായ ബൗളറാണ് ഷമിയെന്ന് പറയാം. അതുകൊണ്ട് തന്നെ ഷമിയെ ഇന്ത്യ ഇനിയൊരു ടി20 ലോകകപ്പിലേക്ക് പരിഗണിച്ചേക്കില്ല. ന്യൂബോളില്‍ മികച്ച സ്വിങ്ങുണ്ടെങ്കിലും ഡെത്ത് ഓവറുകളിലൊന്നും വലിയ മികവ് കാട്ടാത്ത ഷമിയും ഉടന്‍ ടി20 മതിയാക്കിയേക്കും.

Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കുമോ? രണ്ട് ടീം ഭീഷണി! ചൂണ്ടിക്കാട്ടി ലയണല്‍ മെസി

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ സീനിയര്‍ സ്വിങ് പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെയും ടി20 ഭാവി തുലാസിലാണ്. ഡോട്ട് ബോളുകളിലൂടെ മികവ് കാട്ടുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്താനോ സമ്മര്‍ദ്ദം സൃഷ്ടിക്കാനോ പഴയ മികവില്ല. അതുകൊണ്ട് തന്നെ ഭുവിയെ ഇന്ത്യ ഇനി ടി20യില്‍ അധികം പരിഗണിച്ചേക്കില്ല. അടുത്ത ടി20 ലോകകപ്പിലേക്കായി ഇന്ത്യ വളര്‍ത്താന്‍ സാധ്യതയില്ലാത്ത താരമാണ് ഭുവി. അധികം വൈകാതെ ഭുവനേശ്വറും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചേക്കും.



Source by [author_name]

Facebook Comments Box
error: Content is protected !!