നോട്ട്‌ നിരോധനം : സമ്പദ്‌ഘടന 
ശക്തമാക്കിയെന്ന് വീണ്ടും കേന്ദ്രം സുപ്രീംകോടതിയിൽ

Spread the love



Thank you for reading this post, don't forget to subscribe!


ന്യൂഡൽഹി

നോട്ട്‌ നിരോധനം കള്ളപ്പണം ഇല്ലാതാക്കാനുള്ള പ്രധാന നടപടികളിൽ ഒന്നാണെന്ന അവകാശവാദം ആവർത്തിച്ച്‌ കേന്ദ്രസർക്കാർ. സുപ്രീംകോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്‌മൂലത്തിലാണ്‌ നോട്ട്‌ നിരോധനം സംബന്ധിച്ച പഴയ വാദങ്ങൾ സർക്കാർ ആവർത്തിച്ചത്‌.

500, 1000 നോട്ടുകല്‍ പിൻവലിക്കാൻ റിസർവ്‌ബാങ്ക്‌ ശുപാർശ ചെയ്‌തിരുന്നെന്നും  ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നോട്ട്‌ നിരോധന വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും പറയുന്നു.

2010–-2011 മുതൽ 2015–-2016 വരെ  500 ന്റെ നോട്ടുകളുടെ വിനിമയത്തിൽ 76.4 ശതമാനത്തിന്റെയും  ആയിരത്തിന്റെ വിനിമയത്തിൽ 109 ശതമാനത്തിന്റെയും വർധനയുണ്ടായി. ഈ സാഹചര്യത്തിൽ, കള്ളപ്പണം വെളുപ്പിക്കലും വ്യാജനോട്ടടിയും അനധികൃത സാമ്പത്തിക ഇടപാടുകളും നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ സർക്കാർ പഴയ നോട്ടുകൾ പിൻവലിച്ച്‌ പുതിയ സീരീസ്‌ പുറത്തിറക്കിയതെന്നും ധനമന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ അവകാശപ്പെട്ടു.  വിശദമായ സത്യവാങ്‌മൂലം സമർപ്പിക്കാത്ത കേന്ദ്രസർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!