മദ്യപാനത്തിനിടെ സുഹൃത്തിനെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി.

Spread the love

മദ്യപാനത്തിനിടെ സുഹൃത്തിനെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. അണക്കര ചെല്ലാർ കോവിൽ ഒന്നാമൈൽ എടപ്പാടി വീട്ടിൽ ഷാജി തോമസ് (35) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്.


അയൽവാസികളും സുഹൃത്തുക്കളുമായ ഷാജിയും രാഹുലും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ രാഹുൽ ഷാജിയെ വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഇടുക്കി പോലീസ് മേധാവി വി.യു. കുര്യാക്കോസ് പറഞ്ഞു.കൊലപാതകത്തിനുശേഷം രാഹുൽ അടുത്തുള്ള വീട്ടിലെത്തി താൻ ഒരാളെ വീട്ടിനുള്ളിൽ കൊലപ്പെടുത്തിയതായി പറഞ്ഞു.


ഇതേത്തുടർന്ന് അയൽവാസികൾ വീട്ടിലെത്തി പരിശോധന നടത്തുകയും മൃതദേഹം കണ്ടെത്തിയതോടെ വണ്ടൻമേട് പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
ഇവർ തമ്മിൽ മുന്പും ഏറ്റുമുട്ടൽ ഉണ്ടായിട്ടുള്ളതായും സ്ഥിരം മദ്യപിക്കുന്ന സ്വഭാവമുള്ള ആളുകളായിരുന്നു എന്നും അയൽവാസികൾ പറയുന്നു.


വണ്ടൻമേട് സിഐ വി.എസ്. നവാസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പം മദ്യപിച്ചിരുന്നുവെന്നു പറയപ്പെടുന്ന മറ്റൊരാളെക്കൂടി ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.ഇടുക്കി പോലീസ് മേധാവി വി.യു. കുര്യാക്കോസ്, കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇടുക്കിയിൽനിന്നു വിരലടയാളം, ശാസ്ത്രീയ പരിശോധക വിഭാഗവും എത്തി തെളിവുകൾ ശേഖരിച്ചു.


കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നതു സംബന്ധിച്ച് തുടർന്നുള്ള അന്വേഷണത്തിൽ മാത്രമേ വ്യക്തമാവൂ എന്ന് പോലീസ് അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!