മുസ്​ലിം ലീഗ്​ അണികളെ വിഡ്ഢികളാക്കുന്നു: ഐഎ​ൻഎ​ൽ

Spread the love



Thank you for reading this post, don't forget to subscribe!

ക​​ണ്ണൂ​​ർ> കെപിസിസി പ്ര​സി​ഡ​ന്റ്​ കെ സുധാകരന്റെ ആ​ർഎ​സ്​എ​സ്​ പ്രീ​ണ​ന വി​ഷ​യ​ത്തി​ൽ മു​സ്​​ലിം ലീ​ഗ്​ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ന​ട​ത്തി​യ ക​ര​ണം മ​റ​ച്ചി​ൽ പ്ര​ബു​ദ്ധ കേ​ര​ള​ത്തെ​യും അ​ണി​ക​ളെ​യും വി​ഡ്ഢി​ക​ളാ​ക്കാ​നു​ള്ള ശ്ര​മ​ത്തിന്റെ ഭാ​ഗ​മാ​ണെ​ന്ന്​ ഐഎ​ൻഎ​ൽ സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാസിം ഇ​രി​ക്കൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ർഎ​സ്എ​സി​നെ വെ​ള്ള​പൂ​ശാ​നും നെ​ഹ്​​റു അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളെ സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ളാ​ക്കാ​നും സു​ധാ​ക​ര​ൻ ന​ട​ത്തി​യ ആ​പ​ൽ​ക്ക​ര​മാ​യ നീ​ക്ക​ങ്ങ​ൾ ആ​ർ​ക്കും നി​യ​ന്ത്രി​ക്കാ​നാ​വാ​ത്ത നാ​ക്കു​പി​ഴ മൂ​ല​മാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തോ​ടെ ലീ​ഗ്​ നേ​തൃ​ത്വ​ത്തി​ന്​ സ​മാ​ധാ​ന​മാ​യ​ത്രെ. ഒ​രാ​ളും സു​ധാ​ക​ര​നെ​തി​രെ മി​ണ്ടി​പ്പോ​ക​രു​ത്​ എ​ന്ന ശാ​സ​ന​യാ​ണ്​ നേ​തൃ​ത്വം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ആത്മ​വ​ഞ്ച​ന​വ​യും പി​ത്ത​ലാ​ട്ട​വും ഇ​നിയും കൊ​ണ്ടു​ന​ട​ക്കാ​നാ​വി​ല്ലെ​ന്ന്​ ലീ​ഗ്​ നേ​താ​ക്ക​ൾ​ക്ക്​ ഉ​ട​നെ മ​ന​സ്സി​ലാ​വും.

കോ​ൺ​ഗ്ര​സി​നെ ഇ​ത്ര​ക​ണ്ട്​ വ​ർ​ഗീ​യ​വ​ത്​​ക​രി​ക്കു​ന്ന​തി​ൽ മു​സ്​​ലിം ലീ​ഗിന്റെ തരംതാഴ്ന്ന നി​ലാ​പ​ടാ​ണ്​ വ​ഴി​വെ​ച്ച​ത്. ബാ​ബ​രി പ​ള്ളി ത​ക​ർ​ക്ക​​പ്പെ​ട്ട അ​വ​സ​ര​ത്തി​ൽ പി വി ന​ര​സിം​ഹ റാ​വു​വി​നോ​ട്​ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ണ്​ ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ടി​നെ ലീ​ഗ്​ കേ​രള നേ​തൃ​ത്വം ദേ​ശീ​യ പ്ര​സി​ഡ​ന്റ്​ സ്ഥാ​ന​ത്തു​ നി​ന്ന്​ പു​റ​ത്താ​ക്കി​യ​ത്. കോ​ൺ​ഗ്ര​സ്​ വി​ഴു​പ്പ്​ എ​ത്ര​നാ​ൾ കൊ​ണ്ടു​ന​ട​ക്ക​ണ​മെ​ന്ന്​ ലീ​ഗ​ണി​ക​ൾ ചി​ന്തി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും​ കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!