5 വര്‍ഷക്കാലയളവിലെ ബ്രേക്കൗട്ട്; ഈ 6 ഓഹരികള്‍ ഇനി കുതിച്ചുയരും; നോക്കുന്നോ?

Spread the love


Thank you for reading this post, don't forget to subscribe!

എന്തുകൊണ്ട് പ്രാധാന്യം ?

ഒരു ഓഹരിയില്‍ അന്തര്‍ലീനമായ ബുളളിഷ് ട്രെന്‍ഡിനെയാണ് ഉയര്‍ന്ന നിലവാരത്തിലേക്ക് അത് സമീപിക്കുമ്പോള്‍ സൂചിപ്പിക്കുന്നത്. വിപണിയില്‍ വമ്പന്‍ തകര്‍ച്ച നേരിടാത്ത വേളയില്‍ വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് വീണ്ടും ഓഹരിയെത്തുമ്പോള്‍ പുതിയ ഉയരം തിരുത്തിയെഴുതാനുള്ള സാധ്യത ഏറെയാണ്. ഇതിനോടൊപ്പം മറ്റു ടെക്‌നിക്കല്‍ സൂചകങ്ങളും കൂടി വിലയിരുത്തുന്നത് ഓഹരിയിലെ വ്യാപാരത്തിന്റെ വിജയസാധ്യത വര്‍ധിപ്പിക്കും. ദിവസ വ്യാപാരത്തിലെ ഇടവേളയില്‍ കുറിച്ചതിനു പകരം വ്യാപാരം അവസാനിപ്പക്കുമ്പോഴുള്ള വിലയുടെ അടിസ്ഥാനത്തിലെ ഉയര്‍ന്ന വിലനിലവാരമാണ് കണക്കിലെടുക്കേണ്ടത്.

Also Read: ചെറിയ റിസ്‌ക്കില്‍ ഇരട്ടി ലാഭം നേടാവുന്ന 3 പെന്നി ഓഹരികള്‍; വിട്ടുകളയേണ്ട

ടാന്‍ഫാക് ഇന്‍ഡസ്ട്രീസ്

പ്രമുഖ കെമിക്കല്‍ കമ്പനിയായ അനുപം രാസായന്റേയും തമിഴ്‌നാട് സര്‍ക്കാരിന്റെ വ്യവസായ വികസന കോര്‍പറേഷന്റേയും സംയുക്ത സംരംഭമാണ് ടാന്‍ഫാക് ഇന്‍ഡസ്ട്രീസ്. 1985-ലാണ് തുടക്കം. ഹൈഡ്രോക്ലോറിക് ആസിഡ് ഉള്‍പ്പെടെ വിവിധതരം സവിശേഷ രാസപദാര്‍ത്ഥങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്.

അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ടാന്‍ഫാക് ഇന്‍ഡസ്ട്രീസ് (BSE : 506854) ഓഹരിയുടെ ഉയര്‍ന്ന നിലവാരം 1,034 രൂപയായിരുന്നു. ഇത് മറികടന്ന് 1,136 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം ഈ സ്‌മോള്‍ കാപ് ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.

ഗുജറാത്ത് തെമിസ് ബയോസിന്‍

ഫാര്‍മ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട കമ്പനിയാണ് ഗുജറാത്ത് തെമിസ് ബയോസിന്‍. അടിസ്ഥനപരമായി മികച്ച നിലയിലാണ്. കടബാധ്യതകളുമില്ല. പ്രവര്‍ത്തന വരുമാനത്തില്‍ വര്‍ധനയും പ്രകടമാണ്. അറ്റാദായത്തിലും ലാഭ മാര്‍ജിനിലും ഉയര്‍ച്ച കാണിക്കുന്ന ഓഹരിയുടെ ബുക്ക് വാല്യുവും മെച്ചപ്പെടുന്നുവെന്നതും ശ്രദ്ധേയം.

അതേസമയം കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഗുജറാത്ത് തെമിസ് ബയോസിന്‍ (BSE : 506879) ഓഹരിയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 856 രൂപയായിരുന്നു. ഈ റെക്കോഡ് നിലവാരം മറികടന്ന് 882 രൂപയിലായിരുന്നു ഇന്നലെ ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.

ഗണേശ എകോസ്ഫിയര്‍

തെര്‍മോപ്ലാസ്റ്റിക് പോളിമര്‍ റെസിനുകളുടെ പുനചംക്രമണത്തിലൂടെ ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഉള്‍പ്പെടെ ആവശ്യമുള്ള പോളീസ്റ്റര്‍ സ്‌റ്റേപ്പിള്‍ ഫൈബര്‍ (RPSF) നിര്‍മിക്കുന്ന മുന്‍നിര കമ്പനിയാണ് ഗണേശ എകോസ്ഫിയര്‍. അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ഉയര്‍ന്ന നിലവാരം 864 രൂപയായിരുന്നു. ഇത് മറികടന്ന് 889 രൂപയിലായിരുന്നു കഴിഞ്ഞ ദിവസം ഗണേശ എകോസ്ഫിയര്‍ (BSE: 514167, NSE : GANECOS) ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.

Also Read: മാസം 500 രൂപ നീക്കിവെച്ചാൽ മതി; ആവര്‍ത്തന നിക്ഷേപത്തിന് 8.50% പലിശ നേടാം; കാലാവധിയില്‍ എത്ര രൂപ ലഭിക്കും

രാജ് റയോണ്‍

ടെക്സ്റ്റൈല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര കമ്പനിയാണ് രാജ് റയോണ്‍ ഇന്‍ഡസ്ട്രീസ് (നേരത്തെ രാജ് റയോണ്‍). പോളീസ്റ്റര്‍ ചിപ്സ്, പോളീസ്റ്റര്‍ നെയ്ത്തുനൂല്‍, ചണപ്പട്ട് സംസ്‌കരണം എന്നിവയിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

അതേസമയം കഴിഞ്ഞ 5 വര്‍ഷത്തിനിടെ രാജ് റയോണ്‍ (BSE: 530699, NSE : RAJRILTD) ഓഹരിയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 50.15 രൂപയായിരുന്നു. ഈ റെക്കോഡ് നിലവാരം മറികടന്ന് 51.15 രൂപയിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ഇന്നലത്തെ ക്ലോസിങ്.

സി.ജി പവര്‍

ഊര്‍ജ ഉത്പാദനം, വിതരണംം, പ്രസരണം തുടങ്ങിയ മേഖലകളിലെ വിവിധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് സി.ജി പവര്‍ & ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് ലിമിറ്റഡ്. നേരത്തെ ക്രോംപ്റ്റണ്‍ & ഗ്രീവ്സ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

അതേസമയം കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയുടെ ഉയര്‍ന്ന നിലവാരം 272 രൂപയായിരുന്നു. ഇത് മറികടന്ന് 273 രൂപയിലാണ് കഴിഞ്ഞ ദിവസം സി.ജി പവര്‍ & ഇന്‍ഡസ്ട്രിയല്‍ (BSE: 500093, NSE : CGPOWER) ഓഹരിയുടെ വ്യാപാരം അവസാനിപ്പിച്ചത്.

സാംഗ്വി മൂവേര്‍സ്

വ്യവസായ/ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വമ്പന്‍ ഹൈഡ്രോളിക് ക്രെയിനുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ വിട്ടുനല്‍കുന്ന കമ്പനിയാണ് സാംഗ്വി മൂവേര്‍സ്. 20 മുതല്‍ 800 ടണ്‍ വരെയുള്ള ഭാരം വഹിക്കാവുന്ന വിവിധതരം ക്രെയിനുകള്‍ കമ്പനിക്കുണ്ട്.

അതേസമയം കഴിഞ്ഞ 5 വര്‍ഷത്തിനിടെ സാംഗ്വി മൂവേര്‍സ് (BSE: 530073, NSE : SANGHVIMOV) ഓഹരിയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വില 279 രൂപയായിരുന്നു. ഈ റെക്കോഡ് നിലവാരം മറികടന്ന് 280 രൂപയിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ഇന്നലത്തെ ക്ലോസിങ്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box
error: Content is protected !!