ക്രെഡിറ്റ് കാര്‍ഡ് ആഗ്രഹം മനസിലുണ്ടോ? ഇനി അപേക്ഷ തള്ളിപോകില്ല; ക്രെഡിറ്റ് കാര്‍ഡ് കിട്ടാൻ ഇതാണ് വഴി

Spread the love


Thank you for reading this post, don't forget to subscribe!

എന്താണ് സെക്യൂർഡ് ക്രെഡിറ്റ് കാർഡ്

ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കാന്‍ ബാങ്കുകള്‍ പരിഗണിക്കുന്നത് ക്രെഡിറ്റ് ഹിസ്റ്ററിയാണ്. മോശം ക്രെഡിറ്റ് ഹിസ്റ്ററിയുള്ളൊരാള്‍ക്ക് പോലും ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡാണ് സെക്യൂർഡ് ക്രെഡിറ്റ് കാര്‍ഡുകള്‍. സ്ഥിര നിക്ഷേപത്തിന് മുകളില്‍ ലഭിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളാണ് സെക്യുര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍. സ്ഥിര നിക്ഷേപം ഈടായി കാണിച്ച് ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാം.

എത്ര തുകയാണോ സ്ഥിര നിക്ഷേപമിട്ടത് അതിന്റെ നിശ്ചിത ശതമാനമാണ് ക്രെഡിറ്റ് കാര്‍ഡിന്റെ ക്രെഡിറ്റ് പരിധിയായി കണക്കാക്കുന്നത്. ഇതോടൊപ്പം സ്ഥിര നിക്ഷേപത്തിന് പലിശയും ലഭിക്കും. 10,000 രൂപ മുതൽ സ്ഥിര നിക്ഷേപമിട്ട് ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാം. 

Also Read: ഇനി സന്തോഷത്തോടെ ചെലവാക്കാം; ക്രെഡിറ്റ് കാർഡിനെ പാട്ടിലാക്കാം; നല്ലൊരു കാർഡ് എങ്ങനെ തിരഞ്ഞെടുക്കും

ഗുണങ്ങൾ

സെക്യൂർഡ് ക്രെഡിറ്റ് കാര്‍ഡിന്റെ ബില്‍ കൃത്യസമയത്ത് അടച്ച് സിബില്‍ സ്‌കോര്‍ ഉയര്‍ത്താനും സാധിക്കും. ഇതോടൊപ്പം കൃത്യമായ വരുമാന സ്രോതസ് കാണിക്കുന്നവര്‍ക്ക് മാത്രമെ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കാറുള്ളൂ. സെക്യൂര്‍ഡ് ക്രെഡിറ്റ് കാര്‍ഡിന്റെ ഈ പ്രശ്‌നങ്ങളില്ല.

സ്ഥിര നിക്ഷേപത്തിന്റെ ഗ്യാരണ്ടിക്ക് മുകളില്‍ കാര്‍ഡ് ലഭിക്കുന്നതിനാല്‍ വരുമാനം കാണിക്കുന്ന മറ്റു രേഖകള്‍ നല്‍കേണ്ടതില്ല. ചെറിയ വരുമാനകാര്‍ക്ക് സ്ഥിര നിക്ഷേപം വെച്ച് ഉയര്‍ന്ന ക്രെഡിറ്റ് കാര്‍ഡ് പരിധി ഉപയോഗിക്കാനും സാധിക്കും. ഈടായി സ്ഥിര നിക്ഷേപമുള്ളതിനാൽ ക്രെഡിറ്റ് കാര്‍ഡ് എളുപ്പത്തിൽ ലഭിക്കും. കുറഞ്ഞ രേഖകലോടെ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാം. 

Also Read: ഉയർന്ന മൂല്യമുള്ള ഇടപാടുകൾ മാത്രമല്ല; ആദായ നികുതി നോട്ടീസ് ലഭിക്കാൻ സാധ്യതയുള്ള വഴികൾ നോക്കാം

നേട്ടങ്ങൾ

സാധാരണ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ്, വ്യക്തിഗത പരിക്ക് കവറേജ്, റിവാര്‍ഡ് പോയിന്റുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം സെക്യൂർഡ് ക്രെഡിറ്റ് കാർഡ് ഉടമകള്ക്കും ലഭിക്കും. സ്ഥിര നിക്ഷേപത്തിന് പലിശ ലഭിച്ചു കൊണ്ടേരിക്കും.

ഇത് ക്രെഡിറ്റ് കാർഡിന്റെ മൂല്യം വർധിപ്പിക്കും. ഇതേ സമയം ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കാന്‍ വൈകിയാല്‍ സ്ഥിര നിക്ഷേപത്തില്‍ നിന്ന് പണം പിടിക്കും. ഇതോടൊപ്പം ക്രെഡിറ്റ് കാര്‍ഡുമായി ലിങ്ക് ചെയ്താതിനാല്‍ പെട്ടന്ന് പിന്‍വലിക്കന്‍ സാധിക്കില്ല. ചില പ്രധാന സെക്യൂർഡ് ക്രെഡിറ്റ് കാർഡുകൾ നോക്കാം. 

Also Read: ‘ചോറിന് അരിയിടുമ്പോള്‍ അല്പം അധികമിടാം’; നിക്ഷേപമില്ലാതെ ഷീറോ വഴി മാസ വരുമാനം; വീട്ടമ്മമാർക്ക് അവസരം

എസ്ബിഐ ഉന്നതി ക്രെഡിറ്റ് കാര്‍ഡ്

ആദ്യ നാല് വര്‍ഷം വാര്‍ഷിക ഫീസ് സൗജന്യമാണ്. സ്ഥിര നിക്ഷേപമായി ചുരുങ്ങിയത് 25,000 രൂപ നിക്ഷേപിക്കണം. എല്ലാ 100 രൂപ ചെലവാക്കുമ്പോഴും 1 റിവാര്‍ഡ് ലഭിക്കും. വര്‍ഷത്തില്‍ 50,000 രൂപ ചെലവാക്കിയാല്‍ 500 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കും.

ആക്‌സിസ് ഇൻസ്റ്റ ഈസി ക്രെഡിറ്റ് കാര്‍ഡ്

25000 രൂപയുടെ സ്ഥിര നിക്ഷേപമാണ് ആക്‌സിസ് ഇൻസ്റ്റ ഈസി ക്രെഡിറ്റ് കാര്‍ഡ് ലഭിക്കാനായി വേണ്ടത്. നിക്ഷേപത്തിന്റെ 80% ക്രെഡിറ്റ് ലിമിറ്റ് ലഭിക്കും. ക്രെ‍ഡിറ്റ് ലിമിറ്റിന്റെ 100% തുക പണമായി പിൻവലിക്കാം. പാര്‍ട്ണര്‍ റസ്റ്റോറന്റില്‍ നിന്നും 15 ശതമാനം ഇളവ് ലഭിക്കും. 2500 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ഇഎംഐ ആക്കാം.

കൊട്ടക് 811 ഡ്രീം ഡിഫറന്‍റ് ക്രെ‍ഡിറ്റ് കാർഡ്

കൊട്ടക് 811 ഡ്രീം ഡിഫറന്‍റ് ക്രെ‍ഡിറ്റ് കാർഡിന് ജോയിനിംഗ് ചാര്‍ജോ വാര്‍ഷിക ഫീസോ ഇല്ല..18-75 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 10,000 രൂപ മുതല്‍ സ്ഥിര നിക്ഷേപമിട്ടാൽ കാർഡ് ലഭിക്കും. 90 ശതമാനം ക്രെഡിറ്റ് ലിമിറ്റുണ്ട്.

ഓണ്‍ലൈന്‍ ചെലവാക്കലുകള്‍ക്ക് 100 രൂപയ്ക്ക് 2 റിവാര്‍ഡ് പോയിന്റും ഓഫ് ലൈന്‍ ചെലവാക്കലുൾക്ക് 11 റിവാര്‍ഡ് പോയിന്റും ലഭിക്കും. ക്രെഡിറ്റ് ലിമിറ്റിന്റെ 90 ശതമാനം പണമായി പിന്‍വലിക്കാം. 10,000 രൂപ പിന്‍വലിച്ചാല്‍ 300 രൂപ പ്രൊസസിം​ഗ് ചാർജുണ്ട്.

ഐസിഐസിഐ ബാങ്ക് ഇന്‍സ്റ്റന്റ് പ്ലാറ്റിനം ക്രെ‍ഡിറ്റ് കാർഡ്

30,000 രൂപയുടെ സ്ഥിര നിക്ഷേപത്തിന് കാർഡ് സ്വന്തമാക്കാം. വാര്‍ഷിക ഫീസ് ഇല്ല. ബുക്ക്‌മൈ ഷോ വഴിയുള്ള ടിക്കറ്റ് ബുക്കിംഗിന് മാസത്തില്‍ 2 ടിക്കറ്റിന് 100 രൂപ കിഴിവ്, 100 രൂപയുടെ ചെലവാക്കലിന് 3 പേയ്ബാക്കി പോയിന്റ് തുടങ്ങിയ ആനുകൂല്യങ്ങൾ നേടാം.



Source link

Facebook Comments Box
error: Content is protected !!