17/08/2022

ഭർത്താവിന്റെ മർദ്ദനം: ചികിത്സയിലിരുന്ന ആദിവാസി യുവതി മരിച്ചു

1 min read

ഭർത്താവിന്‍റെ നിരന്തരമായ മർദനത്തത്തുടർന്ന് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. പുളിയൻമല പളിയകുടി സുമതിയാണ് മരിച്ചത്. ഒരു മാസം മുന്പാണ് സുമതിക്ക് ശരവണനിൽ നിന്നും ക്രൂരമായി മർദനമേൽക്കുന്നത്.

അമിതമായി ലഹരി ഉപയോഗിച്ചെത്തിയ ഇയാൾ കുട്ടികൾക്ക് മുന്പിലിട്ട് സുമതിയെ മർദിക്കുകയായിരുന്നു.
അവശയായ സുമതി വീട്ടുകാരെ വിവരമറിയിക്കുകയും അവരെത്തി വീട്ടിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. തൊട്ടടുത്ത ദിവസം സുമതി അസ്വസ്ഥതകൾ കാണിച്ചതോടെ ഇവർ കട്ടപ്പനയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഒരാഴ്ച പിന്നിട്ടിട്ടും സുമതിക്ക് ശാരീരിക അസ്വസ്ഥതകൾ മാറാതെ വന്നതോടെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.


തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്ന് കുമളി പോലീസ് പ്രതി ശരവണനെ ഗാർഹിക പീഡനത്തിന് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൽ നിലവിൽ റിമാൻഡിൽ കഴിഞ്ഞു വരികയാണ്. ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതിനെത്തുടർന്ന് ചികിത്സയിലിരിക്കെ സുമതി മരണപ്പെട്ട തോടെ നരഹത്യക്കു കൂടി ശരവണന്‍റെ പേരിൽ പോലീസ് കേസെടുത്തു.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!