നേര്യമംഗലം വനമേഖലയിൽ മാവോയിസ്റ്റ് സാന്നീധ്യം. പോലീസും – വനം വകുപ്പും സംയുക്ത പരിശോധന തുടങ്ങി.

Spread the love

നേര്യമംഗലം വനമേഖലയിൽ മാവോയിസ്റ്റ് സാന്നീധ്യം. പോലീസും, വനം വകുപ്പും സംയുക്ത പരിശോധന തുടങ്ങി.

Thank you for reading this post, don't forget to subscribe!

നേര്യമംഗലം വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം. ആയുധ ധാരികളായ നാല് പേരുടെ സാന്നീധൃമാണ് യൂണീഫോം ധരിച്ച് ദേശീയ പാതയോരത്ത് ഉണ്ടായത്. കേരള പോലീസിൻ്റെ രഹസ്യാന്വേഷണ വിഭാഗവും, ഐ.ബി.യും അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച പുലർച്ചെ 3.45 കൊച്ചി- ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലത്തിനും, മൂന്ന് കലുങ്കിനും ഇടയിൽ ദേശീയ പാതയോരത്താണ് മാവോയിസ്റ്റ് സാന്നീധ്യം ഉണ്ടായത്.

FILE PHOTO – ഫയല്‍ ചിത്രം

രാവിലെ ഇതുവഴി വന്ന ഒരു മിനി ലോറി ഡ്രൈവറാണ് ഇവരെ കണ്ടത്. നാല് പേരും യൂണീഫോം ധരിച്ചിരുന്നു. കയ്യിൽ തോക്ക് ഉണ്ട്. സംഘത്തിൽ ഒരാൾ വനിതയെന്നാണ് ഡ്രൈവർ പറയുന്നത്. റോഡരുകിൽ നിൽക്കുകയായിരുന്ന ഇവർ വാഹനത്തിൻ്റെ വെളിച്ചം കണ്ടതോടെ വനത്തിലേക്ക് വലിഞ്ഞു. പോകുന്നതിനിടെ ഒരാൾ തിരിഞ്ഞ് നോക്കി. അത് ഒരു സ്ത്രീയാണെന്നാണ് ഇയാളുടെ മൊഴി. എറണാകുളം ജില്ലയിലെ കുട്ടൻപുഴ പോലീസ് സ്റ്റേഷൻ പരിതിയിലാണ് ഇവരുടെ സാന്നിധ്യം ഉണ്ടായത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്.


സംഭവം അറിഞ്ഞ് മുവാറ്റുപുഴ, ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി മാരായ. ആർ. ബൈജു,, മാർട്ടിൻ.ജെ., മുവാറ്റുപുഴ ഡി.വൈ.എസ്.പി. മുഹമ്മദ് റിയാസ്, വനം വകുപ്പ് ഡി.എഫ്.ഒ മാർ എന്നിവർ വ്യാഴാഴ്ച മേഖലയിൽ രഹസ്യ യോഗം ചേർന്നാണ് അന്വേഷണം തുടങ്ങിയത്.
പോലീസും വനം വകുപ്പും സംയുക്തമായാണ് പരിശോധന. കുട്ടൻ പുഴ പോലീസിൻ്റെ നേത്യത്വത്തിൽ വനമേഖലയിൽ ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം രാത്രി വൈകിയും തുടരുകയാണ്.

Facebook Comments Box
error: Content is protected !!