10/08/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

ദേശീയ പാത 185 തകർന്ന സംഭവം: അശാസ്ത്രീയ പാറപൊട്ടിക്കലിന്റെ ഫലം

1 min read

റഷീദ് ഖാസിമി

അടിമാലി-കുമളി ദേശീയപാത 185
കല്ലാർകുട്ടിയിൽ തകർന്ന സംഭവം: അശാസ്ത്രീയ പാറപൊട്ടിക്കലിന്റെ ഫലം

2018ലെ പ്രളയത്തെ തുടർന്ന് തകർന്ന അടിമാലി – കുമളി ദേശീയപാതയിലെ കല്ലാർകുട്ടി വെള്ളക്കുത്ത് ഭാഗം. File Photo @CHANNEL TODAY.NET

അടിമാലി കുമളി ദേശിയപാതയിൽ  കല്ലാർകുട്ടിക്കും പനംകുട്ടിക്കും ഇടയിൽ വെള്ളകുത്തിന് സമീപം റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന സംഭവം അശാസ്ത്രീയ പാറപൊട്ടിക്കലിന്റെ ഫലമെന്ന് ആരോപണം.
കല്ലാർകുട്ടി ഡാമിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തിനും റോഡിന്റെ സംരക്ഷണ ഭിത്തിക്കും ഇടയിൽ വൻ പാറകൾ ഉണ്ടായിരുന്നു.

2018ലെ പ്രളയത്തെ തുടർന്ന് തകർന്ന അടിമാലി – കുമളി ദേശീയപാതയിലെ കല്ലാർകുട്ടി വെള്ളക്കുത്ത് ഭാഗത്ത് പുഴയിൽ നിന്നും പാറ പൊട്ടിച്ച് നീക്കുന്നു. File Photo @CHANNEL TODAY.NET

എന്നാൽ കഴിഞ്ഞ ജൂണിൽ റോഡ് നിർമാണ പ്രവർത്തിയുടെ മറവിൽ ദേശീയപാത ഉദ്യോഗസ്ഥരുടെ സഹായത്തോടെ റവന്യു വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോൺട്രാക്ർമാർ ഈ ഭാഗത്തെ വൻപാറകൾ യന്ത്രസഹായത്തോടെ പൊട്ടിച്ചുമാറ്റി.

പരിസ്ഥിതിലോല പ്രദേശത്തു യാതൊരു ശാസ്ത്രീയ പഠനവുമില്ലാതെ നടത്തിയ പാറപൊട്ടിക്കലാണ് ഇപ്പോഴത്തെ റോഡ് തകർച്ചയുടെ കാരണം.

2018ലെ പ്രളയത്തെ തുടർന്ന് തകർന്ന അടിമാലി – കുമളി ദേശീയപാതയിലെ കല്ലാർകുട്ടി വെള്ളക്കുറിഞ്ഞിൽ പുഴയിൽ നിന്നും യന്ത്ര സഹായത്തോടെ പാറ പൊട്ടിക്കുന്നു. File Photo @CHANNEL TODAY.NET

സംഭവത്തിനു പിന്നിലെ ഉദ്യോഗസ്ഥരിൽ നിന്നും കരാറുകാരനിൽ നിന്നും നഷ്ടം ഈടാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!