വിജിലന്‍സ് ഫയുകള്‍ പിടിച്ചെടുത്തു; അടിമാലി പഞ്ചായത്തില്‍
താത്കാലിക ജീവനക്കാരുടെ നിയമനത്തില്‍ വ്യാപക ക്രമക്കേട്

Spread the love

ചില താല്‍ക്കാലിക ജീവനക്കാരുടെ വീടുകളിലും വിജിലന്‍സ് സംഘമെത്തി

അടിമാലി : പഞ്ചായത്തിൽ താത്കാലിക ജീവനക്കാരുടെ നിയമനം സംബന്ധിച്ച പരാതിയിൽ ഇടുക്കി വിജിലൻസ് അടിമാലി പഞ്ചായത്തിൽ പരിശോധന നടത്തി. താത്കാലിക നിയമനങ്ങളിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല എന്നും പഞ്ചായത്തിൽ ഒരു താത്കാലിക ജീവനക്കാരൻ ഒരേ സമയം ഒന്നിലേറെ തസ്തികകളിൽ ജോലി ചെയ്യുന്നുവെന്നും സംഘം പരിശോധനയിൽ കണ്ടെത്തി.

അടിമാലി പഞ്ചായത്തില്‍ വിജിലന്‍സ് വിഭാഗം പരിശോധന നടത്തുന്നു

വിജിലൻസ് ഡിവൈ.എസ്.പി. ഷാജി ജോസിന്റെ നിർദേശപ്രകാരം സർക്കിൾ ഇൻസ്പെക്ടർ ഫിറോസിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന.

അടിമാലിയിലെ വിവരാവകാശ പ്രവര്‍ത്തകനായ അലിയുടെ പരാതിയിലാണ് വിജിലന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തിയത്. പരിശോധനകള്‍ ഇന്നലെ വൈകിയാണ് അവസാനിച്ചത്. നിരവധി ഫയലുകള്‍ സംഘം പരിശോധനക്കായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം.വെള്ളിയാഴ്ച രാവിലെ ആരംഭിച്ച പരിശോധന വൈകിയും തുടരുകയാണ്.

ഒരു താല്‍ക്കാലിക ജീവനക്കാരന്‍ ഒരേ സമയം വിവിധ തസ്തികകളില്‍ ജോലി ചെയ്തതായി കാണിക്കുന്ന അടിമാലി പഞ്ചായത്തിന്റെ വിവരാവകാശ രേഖ

പ്രാഥമിക പരിശോധനയിൽതന്നെ ഒരാൾ മൂന്ന് തസ്തികയിൽ ജോലി ചെയ്യുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ആറ് തസ്തികകളിൽ ജോലി ചെയ്യുന്നുവെന്നായിരുന്നു പരാതി. പൊതു ശ്മശാനത്തിലും നൈറ്റ് വാച്ചറായും പ്ലാസ്റ്റിക് ഷ്‌റെഡിങ് യൂണിറ്റിെൻറ നിയന്ത്രണ ചുമതല എന്നിങ്ങനെ മൂന്നു ജോലികൾക്ക് ഒരേ സമയം ഒരാൾ പ്രതിഫലം വാങ്ങിയതായാണ് വിജിലൻസ് കണ്ടെത്തിയത്. കൂടുതൽ പരിശോധന തുടരുകയാണ്.2017 മുതൽ 21 വരെയുള്ള കാലയളവിലാണ് ഇത്തരത്തിൽ ക്രമവിരുദ്ധമായ നടപടികൾ നടന്നിട്ടുള്ളതെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. എല്ലാ തസ്തികയിലും ഇയാൾ ഒരേസമയം ശമ്പളം കൈപ്പറ്റിയതായും രേഖകൾ സൂചിപ്പിക്കുന്നു.

വിജിലന്‍സ് പരിശോധന – വീഡിയോ

ചില താല്‍ക്കാലിക ജീവനക്കാരുടെ വീടുകളിലും വിജിലന്‍സ് സംഘമെത്തി. എന്നാല്‍ വീടുകളില്‍ കയറിയില്ല. താല്‍ക്കാലിക ജീവനക്കാര്‍ ക്രമ വിരുദ്ധമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനുള്ള പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയതെന്നാണ് സൂചന.

അടിമാലി പഞ്ചായത്തിലെ ഒരു താല്‍ക്കാലിക ജീവനക്കാരന്‍ ഒരേ സമയം ആറു തസ്തികകളില്‍ ജോലി ചെയ്യുകയും പ്രതിഫലം പറ്റുകയും ചെയ്തതു സംബന്ധിച്ച് കഴിഞ്ഞയാഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ വിജിലന്‍സ് നടപടി വേഗത്തിലായി. അടിമാലി പഞ്ചായത്തിലെ ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ച് പതിനഞ്ചിലേറെ പരാതികളാണ് വിജിലന്‍സിനു മുന്നിലുള്ളത്.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!