90 ദിവസം 40 ലക്ഷം വിവാഹങ്ങള്‍; സീസണ്‍ കച്ചവടത്തില്‍ നേട്ടം കൊയ്യുന്ന 5 ഓഹരികള്‍

Spread the love


Thank you for reading this post, don't forget to subscribe!

സമാനമായി കോവിഡ് നിയന്ത്രണങ്ങളെല്ലാം പരിപൂര്‍ണമായി പിന്‍വലിച്ചതിനു ശേഷം വരുന്ന ഇത്തവണത്തെ ശൈത്യകാല വിവാഹ സീസണ്‍ പൊടിപൊടിക്കുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ. ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ കാലഘട്ടത്തില്‍ 3 മാസത്തിനിടെ 40 ലക്ഷത്തോളം വിവാഹം അരങ്ങേറിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുപോലെ വരുന്ന ശൈത്യകാല സീസണില്‍ വിവാഹങ്ങള്‍ക്കും സല്‍ക്കാരത്തിനുമായി 5 ലക്ഷം കോടി രൂപ ചെലവിടുമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡര്‍സിന്റെ (സിഎഐടി) നിഗമനം. ഈയൊരു പശ്ചാലത്തിലത്തില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന 5 ഓഹരികളെയാണ് പരിചയപ്പെടുത്തുന്നത്.

ടെറ്റന്‍ കമ്പനി

ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായുള്ള പ്രമുഖ ലൈഫ്സ്‌റ്റൈല്‍ കമ്പനിയാണ് ടൈറ്റന്‍. സ്വര്‍ണവും രത്‌നവും ഉള്‍പ്പെടെയുള്ള ജൂവലറി വിഭാഗവും വാച്ച്, കണ്ണട ഉള്‍പ്പെടെയുളള നിത്യോപയോഗ ഫാഷന്‍ വസ്തുക്കളും നിര്‍മിക്കുന്ന രാജ്യത്തെ പ്രശസ്ത സ്ഥാപനമാണിത്. രാജ്യത്തെ ഏറ്റവും വലിയ ബ്രാന്‍ഡഡ് ജ്വല്ലറിയായ തനിഷ്‌ക് കമ്പനിയുടെ ഭാഗമാണ്. ടൈറ്റന്‍ കമ്പനിയുടെ 80% വരുമാനവും ജ്വല്ലറി വിഭാഗത്തില്‍ നിന്നും സംഭാവന ചെയ്യുന്നു. തനിഷ്‌കിനെ കൂടാതെ സോയ, മിയ, കാരറ്റ്‌ലെയ്ന്‍ എന്നിവയാണ് ജ്വല്ലറിയിലെ മറ്റു ബ്രാന്‍ഡുകള്‍.

Also Read: ഡെത്ത് ക്രോസോവര്‍ തെളിഞ്ഞു; ഈ 5 ഓഹരികളെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടി?

ഉത്സവ സീസണ് പുറമെ വിവാഹ കമ്പോളവും ഉണരുന്നതിലൂടെ സ്വര്‍ണത്തിന്റേയും ആഭരണങ്ങളുടേയും ഡിമാന്‍ഡ് വര്‍ധിക്കുന്നത് ടൈറ്റന്‍ കമ്പനിക്ക് അനുകൂല ഘടകമാകുന്നു. വിവാഹവേളയില്‍ ഏറ്റവും കൂടുതല്‍ പേരും സമ്മാനിക്കുന്നത് സ്വര്‍ണാഭരണങ്ങളാണെന്നതും നേട്ടമാണ്.

സമാനമായി ഐപ്ലസ് എന്ന ബ്രാന്‍ഡിന് കീഴില്‍ കണ്ണടകളും ഫാസ്റ്റ് ട്രാക്ക് എന്ന ബ്രാന്‍ഡില്‍ ഫാഷന്‍ വസ്തുക്കളും വിപണിയിലെത്തിക്കുന്നു. ലോകത്തെ അഞ്ചാമത്തെ വലിയ സംയോജിത വാച്ച് നിര്‍മാതാക്കളുമാണ് ടൈറ്റന്‍ കമ്പനി (BSE: 500114, NSE : TITAN). ഏറ്റവുമൊടുവില്‍ 2,550 രൂപ നിലവാരത്തിലാണ് ടൈറ്റന്‍ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

തങ്കമയില്‍ ജ്വല്ലറി

തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുന്‍നിര റീട്ടെയില്‍ ആഭരണ വില്‍പനക്കാരാണ് തങ്കമയില്‍ ജ്വല്ലറി. 2000-ലാണ് തുടക്കം. പ്രധാനമായും സ്വര്‍ണം, വെള്ളി, വജ്രം, പ്ലാറ്റിനം അധിഷ്ഠിത ആഭരണങ്ങളാണ് വിപണിയില്‍ എത്തിക്കുന്നത്. ഇതില്‍ തന്നെ സ്വര്‍ണാഭരണ കച്ചവടത്തിലൂടെയാണ് കമ്പനിയുടെ വരുമാനത്തിന്റെ സിംഹഭാഗവും നേടുന്നത്. സീസണ്‍ ആരംഭിച്ചതോടെ ആവശ്യകത ഉയരുന്നത് ഇടക്കാലയളവിലേക്ക് തങ്കമയില്‍ ജ്വല്ലറിയുടെ വരുമാനത്തിലും വര്‍ധനയുണ്ടാക്കും.

അതേസമയം ടൈറ്റന്‍ കമ്പനിയുമായി മൂല്യമതിപ്പില്‍ താരതമ്യം ചെയ്താല്‍ തങ്കമയില്‍ ജ്വല്ലറി (BSE: 533158, NSE : THANGAMAYL) ഓഹരികള്‍ താരതമ്യേന വിലക്കുറവിലാണ് നില്‍ക്കുന്നത്. ഇന്നു രാവിലെ 1,010 രൂപയിലാണ് ഈ സ്‌മോള്‍ കാപ് ഓഹരിയുടെ വ്യാപാരം പുരോഗമിക്കുന്നത്.

വേദാന്ത് ഫാഷന്‍സ്

പരമ്പരാഗത വസ്ത്ര ശ്രേണിയിലെ മുന്‍നിര ബ്രാന്‍ഡുകളായ മാന്യവര്‍, മോഹെ തുടങ്ങിയവയുടെ മാതൃകമ്പനിയാണ് വേദാന്ത് ഫാഷന്‍സ് ലിമിറ്റഡ്. 3 രാജ്യങ്ങളിലായി 200-ലധികം നഗരങ്ങളില്‍ 600-ലേറെ സ്റ്റോറുകള്‍ ഈ മിഡ് കാപ് കമ്പനിക്ക് സ്വന്തമായുണ്ട്.

അതേസമയം കാഷ്യല്‍ വസ്ത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിവാഹത്തിന് ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ വില്‍പനയില്‍ വില വലിയൊരു പരിധി വരെ ഘടകമാകുന്നില്ലെന്ന നേട്ടമുണ്ട്. ഇത് വിവാഹ സീസണില്‍ വേദാന്ത് ഫാഷന്‍സിന്റെ ലാഭമാര്‍ജിന്‍ വളരെയധികം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഏറ്റവുമൊടുവില്‍ 1,350 രൂപ നിലവാരത്തിലാണ് വേദാന്ത് ഫാഷന്‍സ് (BSE: 543463, NSE : MANYAVAR) ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

Also Read: ടെന്‍ഷന്‍ അടിക്കാതെ വീട്ടിലിരുന്നു പണം സമ്പാദിക്കാം; 5 ആശയങ്ങള്‍

റെയ്മണ്ട്

വൈവിധ്യവത്കരിക്കപ്പെട്ട ടെക്‌സ്‌റ്റൈല്‍സ് സംരംഭങ്ങളുടെ പിന്‍ബലത്തില്‍ വസ്ത്ര വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയാണ് റെയ്മണ്ട് ലിമിറ്റഡ്. തുണിത്തരങ്ങളുടെ വിപണിയില്‍ മേധാവിത്തം നിലനിര്‍ത്തുന്നു. ശക്തമായ വിതരണ ശൃംഖലയിലൂടെ ബ്രാന്‍ഡ് പ്രതിച്ഛായ നേടിയെടുത്തിട്ടുണ്ട്. നിലവില്‍ 1,400-ലധികം കടകള്‍ കമ്പനിക്ക് കീഴിലുണ്ട്. ഇതിനോടൊപ്പം 50-ലധികം രാജ്യങ്ങളിലേക്ക് വിവിധ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു.

ടെക്‌സ്റ്റൈല്‍സിന് പുറമെ റിയല്‍ എസ്റ്റേറ്റ്, എഫ്എംസിജി, എന്‍ജിനീയറിങ് മേഖലകളിലേക്കും റെയ്മണ്ട് (BSE: 500330, NSE : RAYMOND) കമ്പനി രംഗപ്രവേശം ചെയ്തിട്ടുണ്ട്. അതേസമയം 1,330 രൂപയിലാണ് ഈ സ്‌മോള്‍ കാപ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്.

ഹീറോ മോട്ടോ കോര്‍പ്

കൂട്ടുസംരംഭങ്ങളില്ലാതെയുള്ള ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോ കോര്‍പ്. രാജ്യത്താകമാനം സുശക്തമായ വിതരണ ശൃംഖലയാണുള്ളത്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയുടെ 37 ശതമാനവും കൈയാളുന്നു. സിഡി ഡോണ്‍, സ്‌പ്ലെന്‍ഡര്‍, പാഷന്‍, ഗ്ലാമര്‍, ഹങ്ക്, കരിസ്മ, സിബിഇസഡ് തുടങ്ങിയവ ജനപ്രീതി നേടിയ ബ്രാന്‍ഡുകളാണ്.

വിവാഹവുമായി ബന്ധപ്പെട്ട് ഗ്രാമീണ പ്രദേശങ്ങളില്‍ സാധാരണയായി നല്‍കുന്ന സമ്മാനമാണ് ഇരുചക്ര വാഹനങ്ങള്‍ എന്നത് ഹീറോ മോട്ടോ കോര്‍പിനും (BSE: 500182, NSE : HEROMOTOCO) നേട്ടമാകും. ഏറ്റവുമൊടുവില്‍ 2,720 രൂപയിലാണ് മുടക്കമില്ലാതെ ലാഭവിഹിതം നല്‍കുന്ന ഈ ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.



Source link

Facebook Comments Box
error: Content is protected !!