വർക്കലയിൽ ബസ്സ്‌ ഇടിച്ച് ബൈക്ക് യാത്രക്കാരനായ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

Spread the love


Thank you for reading this post, don't forget to subscribe!

 

 തിരുവനന്തപുരം വർക്കല തച്ചോട് പൈപ്പും മൂട് ആണ് അപകടം

പനയറയിൽ നിന്നും വർക്കലക്ക് വരുമ്പോൾ കയറ്റം കയറുകയായിരുന്ന സ്വകാര്യ ബസ് പെട്ടെന്ന് ബ്രേക്ക് നഷ്ടപ്പെട്ട് പുറകിലേക്ക് തിരികെ ഇറങ്ങി വരികയായിരുന്നു

പുറകെ വന്ന മത്സ്യത്തൊഴിലാളി സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ച് വീണ്ടും പുറകിലേക്ക് ഇറങ്ങി വന്ന ബസ് സമീപത്തുള്ള കടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു

ബസ് ബൈക്ക് യാത്രിക്കന്ററ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു

കണ്വാശ്രമം സ്വദേശിയായ അർഷാദ് ( 53 ) ആണ് മരിച്ചത്

ബൈക്ക് ബസിനടിയിൽ കുരുങ്ങിയ നിലയിലാണ്

അപകടം നേരിൽ കണ്ട് ഭയന്നു വിറച്ച പനയറ സ്വദേശി നിഷ(27) വർക്കല താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്

സ്കൂൾ വിദ്യാർത്ഥികൾ അടക്കം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.

കെട്ടിടത്തിൽ ബസ് ഇടിച്ചു നിന്നത് വൻ ദുരന്തം ഒഴിവായി.



Source link

Facebook Comments Box
error: Content is protected !!