kollam Accident: ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; 1 മരണം 9 പേർക്ക് പരിക്ക്

Spread the love


കൊല്ലം: ജോനകപ്പുറത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾക്ക് ദാരുണാന്ത്യം. ഒൻപത് പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. ഭിന്നശേഷിക്കാരനും തമിഴ്‌നാട് കൊടമംഗലം സ്വദേശിയുമായ പരശുരാമനാണ് മരിച്ചത്.  പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 

Also Read: മത്സരയോട്ടത്തിൽ ബൈക്ക് ബസിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

അപകടത്തിൽപ്പെട്ട എല്ലാവരും തമിഴ്നാട് സ്വദേശികളാണ്. സംഭവം നടന്നത് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു. മദ്യ ലഹരിയിൽ ബൈക്ക് ഇവരുടെ പുറത്തേക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന പള്ളിത്തോട്ടം സ്വദേശി സിബിനും പരിക്കേറ്റിട്ടുണ്ട്. 

Also Read: 10 വർഷങ്ങൾക്ക് ശേഷം മീനത്തിൽ ശുക്ര സൂര്യ സംയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം എല്ലാ മേഖലയിലും നേട്ടം!

 

ഇയാളും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അപകടത്തിൽ പരശുരാമന്റെ തലയിലൂടെ ബൈക്ക് ഇടിച്ചുകയറിയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

മോസ്‌കോയിൽ ഭീകരാക്രമണം; 60 മരണം, 100 ലേറെ പേർക്ക് പരിക്ക്

റഷ്യയെ ഞെട്ടിച്ചുകൊണ്ട് തലസ്ഥാനമായ മോസ്കോയിലുണ്ടായ  ഭീകരാക്രമണത്തിൽ അറുപതിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറിലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. 

Also Read: ശനികൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് അപൂർവ്വ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

 

പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പിന് പിന്നാലെ ഹാളിനകത്ത് സ്ഫോടനങ്ങളുമുണ്ടായി. തുടർന്ന് കെട്ടിടത്തിന് തീപിടിച്ചത് രക്ഷാപ്രവർത്തനം ബുദ്ധിമുട്ടിലാക്കി. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് തീയണയ്ക്കാനുള്ള ശ്രമം തുടർന്നത്. 

Also Read: കേതുവിന്റെ വിപരീത ചലനം 2025 വരെ ഇവർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!

 

സംഗീത പരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികൾ കണികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ സൈനികരുടെ വേഷത്തിലെത്തിയ അക്രമികളിൽ ഒരാൾ പിടിയിലായതായി റിപ്പോർട്ടുണ്ട്. ശേഷിച്ചവർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.  പരിപാടി നടന്നത് ഒൻപതിനായിരത്തോളം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിട സമുച്ചയത്തിലായിരുന്നു. സംഭവസ്ഥലത്ത് ആറായിരത്തോളം പേർ സന്നിഹിതരായിരുന്നു. ഈ ഭീകരാക്രമണത്തെ തുടർന്ന് ആഴ്ചയുടെ അവസാനം നടക്കുന്ന എല്ലാ പരിപാടികളും റദ്ധാക്കിയതായി മോസ്‌കോ മേയർ അറിയിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!