പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട ളാഹയിലാണ് ബസ് മറിഞ്ഞത്. തീർത്ഥാടകർ ബസിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. ഇന്ന് രാവിലെ 8.40നാണ് അപകടമുണ്ടായത്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താനുള്ള ശ്രമം തുടരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥടക്കം സ്ഥലത്തേക്ക് തിരിച്ചു.

പരിക്കേറ്റ ആളുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ട ബസ് റോഡിൽ നിന്ന് മാറ്റാൻ ശ്രമം നടക്കുന്നു. രണ്ട് ക്രെയിനുകളും ഒരു ജെ.സി.ബിയും ഉപയോഗിച്ചാണ് ബസ് മാറ്റാൻ ശ്രമിക്കുന്നത്.

Published by:Jayesh Krishnan

First published:



Source link

Facebook Comments Box
error: Content is protected !!