പത്തനംതിട്ടയിൽ ശബരിമലതീര്‍ഥാടകര്‍ സഞ്ചരിച്ച ബസ്സ്‌ മറിഞ്ഞു അപകടം പരിക്കേറ്റ കുട്ടി മരിച്ചു

Spread the love


Thank you for reading this post, don't forget to subscribe!

 

പത്തനംതിട്ട: ശബരിമലതീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. എട്ടുവയസുകാരനായ ആന്ധ്രാ സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്.

ളാഹ വിളക്കുനഞ്ചിയില്‍ വച്ച്‌ ഇന്ന് രാവിലെയാണ് ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പ ഭക്തന്‍മാരുടെ ബസ് മറിഞ്ഞ് അപകടമുണ്ടായത്. 40 തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്.

18 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും ബാക്കി ഉള്ളവരെ പെരുനാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കും മാറ്റി. എല്ലാവര്‍ക്കും പ്രഥമശുശ്രൂഷ ലഭ്യമാക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനും തീര്‍ഥാടകരുടെ തുടര്‍ചികിത്സയ്ക്കുമുള്ള ക്രമീകരണങ്ങള്‍ ചെയ്തു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യമന്ത്രി പറഞ്ഞു.

പോലീസ്, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ഹേമലത, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, അടൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ബി. ഹര്‍ഷകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.





Source link

Facebook Comments Box
error: Content is protected !!