‘എന്‍എസ്‍എസിന് വേണ്ടി കക്കൂസ് വെട്ടാൻ പോയാലും അഭിമാനം’; ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
കോഴിക്കോട്: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനം സംബന്ധിച്ച കേസിലെ ഹൈക്കോടതി പരാമര്‍ശത്തിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയ വര്‍ഗീസ്. നാഷണൽ സർവീസ് സ്കീമിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനമെന്ന പ്രസ്താവനയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. കോടതിയലക്ഷ്യമെന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോഴാണ് പോസ്റ്റ് പിന്‍വിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പ്രസ്താവനയില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് പ്രിയ വര്‍ഗീസ് വ്യക്തമാക്കി.

എൻഎസ്എസ് കോർഡിനേറ്റർ ആയി കുഴിവെട്ടാൻ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന കോടതിയുടെ പരാമർശത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയ പ്രിയ വർഗീസ് പിന്നീടത് പിൻവലിച്ചിരുന്നു. ഇതില്‍ വ്യക്തത വരുത്തി കൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

Also Read- പ്രിയാ വര്‍ഗീസിന്‍റെ നിയമനം; വാദം; വിവാദം; വിധി; പ്രധാന പോയിന്‍റുകള്‍

അതേസമയം, നാഷണൽ സർവീസ് സ്കീമിന് കുഴിവെട്ടിയത് അധ്യാപന പരിചയമാകില്ലെന്ന വിമർശനത്തിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തത വരുത്തിയിരുന്നു. പ്രിയ വർഗീസ് കേസിനിടെ നടത്തിയ ഈ പരാമർശം സാമൂഹൃ മാധ്യമങ്ങളലടക്കം വലിയ ചർച്ചയായതോടെയാണിത് കോടതിയുടെ നടപടി. കുഴിവെട്ട് എന്ന പരാമർശം താൻ നടത്തിയതായി ഓർക്കുന്നില്ലെന്നാണ് ജ‍സ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞത്. എൻഎസ്എസിനോട് വലിയ ബഹുമാനമുണ്ടെന്ന് പറ‌ഞ്ഞ കോടതി വാദത്തിനിടെ പറയുന്ന കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടെന്നും പരാമർശിച്ചു. കക്ഷികൾ കോടതിയെ ശത്രുവായി കാണേണ്ട കാര്യമില്ലെന്നും ജ‍സ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

പ്രിയ വര്‍ഗീസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

പിൻവലിച്ചത് കോടതിയലക്ഷ്യം എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പഴാണ്. സാങ്കേതികമായിട്ടാണെങ്കിലും അങ്ങിനെ വരരുതല്ലോ. ഭരണഘടനയും കോടതികളും കൂടി ഇല്ലാതായാൽ പിന്നെ എന്തുണ്ട് ഇന്നത്തെ ഇന്ത്യയിൽ ബാക്കി. അതുകൊണ്ട് മാത്രം.നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനം എന്ന പ്രസ്താവനയിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല 🙏🏻Not me but you എന്ന എൻ. എസ്. Motto മലയാളത്തിൽ “വ്യക്തിയല്ല സമൂഹമാണ് പ്രധാനം “എന്നാണ് ഉപയോഗിക്കാറുള്ളത് എന്ന് പോലും അറിയാത്ത മാധ്യമ വാർത്തകൾ തന്നെയാണ് എൻ. എസ്. എസ് ന്റെ പ്രസക്തിയെ അടിവരയിട്ട് ഉറപ്പിക്കുന്നത്. എൻ. എസ്. എസ് പ്രവർത്തനപരിചയമില്ലാത്ത വിദ്യാഭ്യാസം എത്ര ശുഷ്കമായിരിക്കും എന്നതിന് അതിലും വലിയ ഉദാഹരണം വേണോ.

Published by:Rajesh V

First published:



Source link

Facebook Comments Box
error: Content is protected !!