FIFA World Cup 2022: കപ്പ് സ്‌പെയിനല്ലെങ്കില്‍ പിന്നെയാര്‍ക്ക്? ബ്രസീലല്ല! എന്റിക്വിന്റെ പ്രവചനം

Spread the love
Thank you for reading this post, don't forget to subscribe!

സ്‌പെയിനല്ലെങ്കില്‍ അര്‍ജന്റീന

സ്‌പെയിന്റെ പരിശീലകനെന്ന നിലയില്‍ കിരീടം നേടാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് സ്‌പെയിന്‍ ടീം തന്നെയാണ്. ഞങ്ങള്‍ക്കതിന് സാധിച്ചില്ലെങ്കില്‍ അര്‍ജന്റീന കപ്പ് നേടാനാണ് ആഗ്രഹിക്കുന്നത്. ലോകകപ്പ് കിരീടം നേടാതെ ലയണല്‍ മെസിയെപ്പോലൊരു താരം വിടവാങ്ങുന്നത് നിരാശപ്പെടുത്തുന്നതാണ്. ലൂയിസ് സുവാരസിലൂടെ ഉറുഗ്വേ കപ്പ് നേടാനും സാധ്യതയുണ്ട്- എന്റിക് പറഞ്ഞു. ലോക ഫുട്‌ബോളിന്റെ ഇതിഹാസമാണ് മെസി. എന്നാല്‍ ഇതുവരെ വിശ്വകിരീട നേട്ടത്തിന്റെ ഭാഗമാവാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

Also Read: FIFA World Cup 2022: ബ്രസീലിന് കപ്പടിക്കാന്‍ എളുപ്പമല്ല! കരുത്ത് തന്നെ തലവേദന, അറിയാം

മെസിയെ പരിശീലിപ്പിച്ച എന്റിക്

മെസിയും സുവാരസുമായി അടുത്ത ബന്ധമുള്ള പരിശീലകരിലൊരാളാണ് എന്റിക്. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ കോച്ചായി എന്റിക് പ്രവര്‍ത്തിക്കുമ്പോള്‍ മെസിയും സുവാരസും ടീമിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ ഇവരെ വളരെ അടുത്തറിയാവുന്ന പരിശീലകനാണ് അദ്ദേഹം. സുവാരസും അവസാന ലോകകപ്പിനായാണ് ഒരുങ്ങുന്നത്. സമീപകാലത്തൊന്നും മികച്ച പ്രകടനംകൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിക്കാത്ത സുവാരസിന് ലോകകപ്പില്‍ അത്ഭുതം സൃഷ്ടിക്കാനാവുമോയെന്നത് കണ്ടറിയാം.

സ്‌പെയിന്‍ ഗ്രൂപ്പ് ഇയില്‍

ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ വലിയ വെല്ലുവിളി സ്‌പെയിന് നേരിടേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍. ഗ്രൂപ്പ് ഇയിലാണ് സ്‌പെയിന്റെ സ്ഥാനം. ജര്‍മനിയാണ് ഗ്രൂപ്പിലെ പ്രധാന എതിരാളികള്‍. ജപ്പാനും കോസ്റ്റാറിക്കയുമാണ് മറ്റ് പ്രധാന എതിരാളികള്‍. ശക്തരായ എതിരാളികളെത്തുന്നത് സ്‌പെയിനെ ബാധിക്കില്ലെന്നാണ് എന്റിക് പറയുന്നത്. അനുഭവസമ്പത്തും യുവത്വവും നിറയുന്ന ടീമാണ് സ്‌പെയിന്റേത്. അതുകൊണ്ട് തന്നെ ഏത് വെല്ലുവിളിയേയും മറികടക്കാന്‍ ടീമിന് കരുത്തുണ്ടെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

സ്‌പെയിന്റെ ആദ്യ എതിരാളി കോസ്റ്റാറിക്ക

സ്പാനിഷ് ടീമിന്റെ ആദ്യ മത്സരം 23ന് കോസ്റ്റാറിക്കയ്‌ക്കെതിരേയാണ്. വമ്പന്‍ ജയത്തോടെ വരവറിയിക്കുകയെന്നതാണ് സ്പാനിഷ് പടയുടെ ലക്ഷ്യം. ടിക്കി ടാക്ക ശൈലിയുടെ എതിരാളികളെ വലച്ചിരുന്ന പഴയ തന്ത്രം ഇപ്പോള്‍ സ്പാനിഷ് നിരക്കില്ല. ആക്രമണ ഫുട്‌ബോളിലൂന്നിയ പുത്തന്‍ തന്ത്രങ്ങളോടെയാണ് സ്പാനിഷ് ടീമിന്റെ വരവ്. 2010ലെ ലോകകപ്പ് ജേതാക്കളായ സ്‌പെയിന് ഇടവേളക്ക് ശേഷം ചരിത്രം ആവര്‍ത്തിക്കാനാവുമോയെന്നത് കണ്ടറിയാം.

Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കുമോ? രണ്ട് ടീം ഭീഷണി! ചൂണ്ടിക്കാട്ടി ലയണല്‍ മെസി

സ്‌പെയിന്‍ ലോകകപ്പ് ടീം

ഖത്തര്‍ ലോകകപ്പിനുള്ള സ്പാനിഷ് ടീമിലേക്ക് വരുമ്പോള്‍ പ്രധാനമായും രണ്ട് താരങ്ങളുടെ അഭാവമാണുള്ളത്. ഒന്ന് സെര്‍ജിയോ റാമോസും രണ്ട് തിയാഗോ അലകാന്‍ഡ്രയുമാണ്. 26 അംഗ ടീമില്‍ സൂപ്പര്‍ ഗോളി ഡേവിഡ് ഡി ഹിയക്കും ഇടമില്ല. ഉനായ് സിമോണാണ് ഒന്നാം നമ്പര്‍ ഗോളി. മധ്യനിരയില്‍ സെര്‍ജിയോ ബുസ്‌കെറ്റ്‌സ്, റോഡ്രി, പെഡ്രി, കോകെ, ഗാവി, കാര്‍ലോസ് സോളര്‍, മാര്‍ക്കോസ് ലോറന്റെ എന്നിവരാണുള്ളത്. മുന്നേറ്റത്തില്‍ മാര്‍ക്കോ അസെന്‍സിയോ, അല്‍വാരോ മൊറാട്ട, ഫെറാന്‍ ടോറസ് എന്നിവരാണ് പ്രധാനികള്‍. റഷ്യന്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ പുറത്തായിരുന്നു.



Source by [author_name]

Facebook Comments Box
error: Content is protected !!