ഇടുക്കിയില്‍ ആനക്കൊമ്പുമായി ഒരാൾ പിടിയിൽ.അറസ്റ്റിലായത് സുവർണ്ണഗിരിയിൽ വാടകയ്ക്ക് താമസിക്കുന്നയാൾ

Spread the love

ഇടുക്കി: വിൽക്കാൻ കൊണ്ടുപോകുകയായിരുന്ന ആനകൊമ്പുമായി ഒരാളെ വനം വകുപ്പ് കട്ടപ്പന വള്ളക്കടവിൽ നിന്നും പിടികൂടി.കട്ടപ്പന സുവർണ്ണഗിരിയിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ ആണ് കസ്റ്റഡിയിൽ ഉള്ളത്.ബന്ധുവിന്റെ കൈയ്യിൽ നിന്നും വാങ്ങിയ ആനക്കൊമ്പ് മറ്റൊരാൾക്ക് മറിച്ച് വിൽക്കുന്നതിനായി കുമളിക്ക് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടയിൽ വള്ളക്കടവിൽ വച്ച് ബുധനാഴ്ച്ച രാവിലെയാണ് ഫ്ലൈയിംഗ് സ്ക്വാഡ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ പിന്തുടർന്ന് പിടികൂടിയത്.12 ലക്ഷം രൂപയ്ക്കാണ് ഇയാൾ മറ്റൊരാൾക്ക് കൊമ്പ് വിറ്റത് എന്നാണ് സൂചന.2.5 ലക്ഷം രൂപ പ്രതി അഡ്വാൻസായി വാങ്ങിയിട്ടുമുണ്ടെന്നും വിവരമുണ്ട്.പ്രതി അരുണിനെ ഇപ്പോൾ ഫ്ലൈയിംഗ് സ്ക്വാഡ് കട്ടപ്പന റേഞ്ച് ഓഫീസിലേയ്ക്ക് കൂടുതൽ ചോദ്യം ചെയ്യുവാനായി കൊണ്ടുപോയി.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: