കരീം ബെൻസെമ ലോകകപ്പ്‌ കളിക്കില്ല; ഫ്രാൻസിന്‌ വൻ തിരിച്ചടി

Spread the love



Thank you for reading this post, don't forget to subscribe!

ദോഹ > ഫ്രഞ്ച്‌ സൂപ്പർ താരം കരീം ബെൻസെമ ഖത്തർ ലോകകപ്പ്‌ കളിക്കില്ല. ഇടത് തുടയിലുണ്ടായ പരിക്കിനെ തുടർന്നാണ് പിന്മാറ്റം. ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ ഇക്കാര്യം സ്ഥിരീകരിച്ചു. ലെസ് ബ്ലൂസിനൊപ്പം ട്രെയ്‌നിംഗ് നടത്തുന്നതിനിടെയാണ് ബെൻസെമയ്ക്ക്‌ കാലിൽ അസാധാരണമായ വേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് എംആർഐ സ്‌കാൻ എടുത്തപ്പോഴാണ് തുടയ്ക്ക് പരിക്കുണ്ടെന്ന് അറിയുന്നത്.

‘എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും പിൻമാറിയിട്ടില്ല, പക്ഷേ ഇന്ന് എനിക്ക് എന്റെ ടീമിനെ കുറിച്ച് ചിന്തിച്ചേ മതിയാകൂ. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ എന്റെ സ്ഥാനം മറ്റൊരാൾക്ക് നൽകണം’- ബെൻസെമ പറഞ്ഞു. ഇത്തവണ ബാലൻ ഡി ഓർ നേടിയ താരമാണ്‌ ബെൻസെമ.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!