പോസ്റ്റ് ഓഫീസ് പദ്ധതികളേക്കാള്‍ പലിശ നല്‍കുന്ന 5 ബാങ്കുകള്‍; 1 ലക്ഷം നിക്ഷേപിച്ചാൽ എത്ര പലിശ ലഭിക്കും?

Spread the love


Thank you for reading this post, don't forget to subscribe!

9 ശതമാനം പലിശ

സെന്‍ട്രല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസും ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഭാരത് പേയും ചേര്‍ന്നാണ് യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നടത്തുന്നത്. മുംബൈയാണ് ബാങ്കിന്റെ ആസ്ഥാനം. കഴിഞ്ഞ ദിവസം പലിശ നിരക്കുയര്‍ത്തിയ ബാങ്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 9 ശതമാനം പലിശ നല്‍കുന്നുണ്ട്. 181 ദിവസം, 501 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് ലഭിക്കുന്നത.് 501 ദിവസത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധിയില്‍ 1,12,556 രൂപ ലഭിക്കും. 

Also Read: കുറഞ്ഞ റിസ്‌കിൽ നിക്ഷേപിക്കാവുന്ന മ്യൂച്വൽ ഫണ്ട്; 8 വര്‍ഷം കൊണ്ട് വളര്‍ന്നത് 12 ലക്ഷത്തിലേക്ക്; നോക്കുന്നോ

8.75 ശതമാനം

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ഉജ്ജിവന്‍ സമോള്‍ ഫിനാന്‍സ് ബാങ്ക് 560 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 8.75 ശതമാനം പലിശ നല്‍കുന്നുണ്ട്. 900 ദിവസത്തേക്ക് 8.5 ശതമാനം പലിശ ലഭിക്കും. 560 ദിവസത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1,13,734 രൂപ ലഭിക്കും. 2017 ഫെബ്രുവരി 1 ന് പ്രവര്‍ത്തനം ആരംഭിച്ച ബാങ്കില്‍ ജ്ജീവന് ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 80 ശതമാനം ഓഹരികളുണ്ട്. 

Also Read: എവിടെ, എപ്പോൾ, എങ്ങനെ നിക്ഷേപിക്കണം; മുതിർന്ന പൗരന്മാരുടെ നിക്ഷേപം സേഫ് ആക്കാൻ ഇക്കാര്യങ്ങൾ അറിയാം

8.5 ശതമാനം

ഉത്കൃഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് 8.5 ശതമാനം പലിശ നല്‍കുന്നത്. 700 ദിവസത്തേക്ക് നിക്ഷേപിച്ചാല്‍ ഈ പലിശ ലഭിക്കും. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1,16,935 രൂപയായി വളരും. 701 ദിവസം മുതല്‍ 5 വര്‍ഷത്തേക്ക് 8.25 ശതമാനം പലിശയും ഉത്കൃഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ നിന്ന് ലഭിക്കും. 

Also Read: പെട്രോൾ പമ്പിൽ കാർഡ് ഉപയോ​ഗിച്ചാൽ 68 ലിറ്റർ പെട്രോൾ സൗജന്യം! ഫ്യുവൽ ക്രെ‍ഡിറ്റ് കാർഡുകൾ എങ്ങനെ തിരഞ്ഞെടുക്കാം

ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ബാംഗളൂരു ആസ്ഥാനമായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കാണ് ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. 2018 മാര്‍ച്ച് 28 ന് പ്രവര്‍ത്തനം തുടങ്ങിയത്. 2-3 വര്‍ഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 8.50 ശതമാനം പലിശ ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്നു. 3 വര്‍ഷത്തേക്ക് 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1,27,728 രൂപ ലഭിക്കും. 1-2 വര്‍ഷത്തേക്ക് 8.45 ശതമാനം പലിശയും ലഭിക്കും.

ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.50 ശതമാനം പലിശ ലഭിക്കും. 1000 ദിവസത്തേക്കാണ് ഈ പലിശ ലഭിക്കുന്നത്. 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 1,25,045 രൂപയാകും. 750 ദിവസത്തേക്ക് 8.25 ശതമാനം പലിശയും 500 ദിവസത്തേക്ക് 8 ശതമാനം പലിശയും ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്നു.



Source link

Facebook Comments Box
error: Content is protected !!