അടിമാലി പഞ്ചായത്ത് ഭൂമി കൈമാറ്റ വിവാദം; തദ്ദേശ സ്വയം ഭരണ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി

Spread the love

അടിമാലി ഗ്രാമ പഞ്ചായത്തിന്റെ ഭൂമി മുന്‍ മന്ത്രിയുടെ ബന്ധുക്കള്‍ക്ക് കൈമാറാനുള്ള നീക്കം വിവാദമായ പശ്ചാത്തലത്തിലാണ് തദ്ദേശ സ്വയം ഭരണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയത്.

വ്യാഴാഴ്ച രാവിലെ അടിമാലി പഞ്ചായത്ത് ഓഫീസില്‍ എത്തിയ സംഘം പഞ്ചായത്ത് ഭൂമി സംബന്ധിച്ച വിവിധ ഫയലുകള്‍ പരിശോധിച്ചു. ഫയലുകളില്‍ വ്യക്തത വരുത്തുന്നതിനാണ് രേഖകള്‍ പരിശോധിച്ചതെന്ന് ഉദ്യോഗസ്ഥര്‍ ചാനല്‍ ടുഡേയോട് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്നും സംഘം മൊഴിയെടുത്തു. എല്ലാവരില്‍ നിന്നും മൊഴികള്‍ രേഖാമൂലം എഴുതി വാങ്ങി.

ഇടതുമുന്നണി ഭരിക്കുമ്പോള്‍ മാര്‍ച്ച് 15-ന് നടന്ന കമ്മിറ്റിയിലാണ് ഭൂമി വിട്ടുനല്‍കാന്‍ ശുപാര്‍ശ നല്‍കിയത്. അന്ന് ഈ വിഷയം അജന്‍ഡയില്‍ ഉള്‍പ്പെടുത്താതെയാണ് കമ്മിറ്റി ചര്‍ച്ചചെയ്തതും ശുപാര്‍ശ നല്‍കിയതും. ആ കമ്മിറ്റിയില്‍ എല്‍.ഡി.എഫിന്റെ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യുവും പങ്കെടുത്തിരുന്നു. എന്നാല്‍, പഞ്ചായത്ത് യോഗതീരുമാനങ്ങള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കമ്മിറ്റിയുടെ അധ്യക്ഷയായി പേര് ചേര്‍ത്തിരിക്കുന്നത് സി.പി.ഐ. അംഗം സൗമ്യ അനിലിന്റേതാണ്.ഈ വിവരം അറിയുന്നത് ജൂലായ് 20-ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ്. ഉടന്‍ വിയോജനം രേഖപ്പെടുത്തുകയും 21-ന് സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തു.

ഞാനറിയാതെ അധ്യക്ഷയായത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് സൗമ്യ അനില്‍ പറഞ്ഞിരുന്നു. ഈ ആക്ഷേപം സംബന്ധിച്ച് ഉദ്യോഗസ്ഥ സംഘം വ്യക്തത തേടി. ഭൂമി കൈമാറ്റം സംബന്ധിച്ച പഞ്ചായത്ത് കമ്മറ്റി തീരുമാനങ്ങളുടെ മിനിസ്റ്റും രേഖകളും സംഘം വിശദമായി പരിശോധിക്കും. അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയാറായിട്ടില്ലെന്നു അസിസ്റ്റന്റ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.

FILE PHOTO

പഞ്ചായത്തിന്റെ ഭൂമി എല്‍.ഡി.എഫ്. ഭരണസമിതി മുന്‍മന്ത്രിക്ക് പതിച്ചുനല്‍കുന്നതിന് ഒത്താശചെയ്‌തെന്ന യു.ഡി.എഫ്. ആരോപണം വാസ്തവമില്ലാത്തതാണെന്ന് ഇടതംഗങ്ങളുടെ വാദം. കഴിഞ്ഞ യു.ഡി.എഫ്. ഭരണസമിതിയുടെ അവസാനകാലത്താണ് ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് അധികാരത്തില്‍ ഇടതുമുന്നണി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ചെയ്തത്. ഭൂമി അളന്നു. എല്ലാ ഫയലുകളും കരസ്ഥമാക്കി. 18.5 സെന്റ് ഭൂമി അധികമുണ്ടെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വിട്ടുകൊടുക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് ശുപാര്‍ശക്കത്ത് നല്‍കിയതെന്നും ഇടതംഗങ്ങളായ സി.ഡി.ഷാജി, ഷേര്‍ളി മാത്യു, മേരി തോമസ് തുടങ്ങിയവര്‍ അറിയിച്ചു.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: