മാനദണ്ഡം പാലിച്ചില്ല;ഇടുക്കിയില്‍ പാഴായത് ഒരുലക്ഷത്തിലേറെ ദേശീയ പതാകകള്‍; ക്രമക്കേട് ഇങ്ങനെ..

Spread the love


ഒരു ദേശീയ പതാക നിര്‍മിക്കാന്‍ 28 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍ അത്രയൊന്നും മൂല്യം വരാത്ത ദേശീയ പതാകകളാണ് ഇടുക്കി ജില്ലയില്‍ വിതരണത്തിന് എത്തിച്ചത്. ഇതോടെ കരാര്‍ നല്‍കുന്നതില്‍ കമ്മീഷന്‍ ഉള്‍പ്പെടെ കൈപറ്റിയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നു. കുടുംബശ്രീയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുക്കണം എന്നാണ് ആവശ്യം.

'എന്തൊക്കെ പറഞ്ഞാലും,വഴിയില്‍ കുഴിയുണ്ട്,മടിയില്‍ കനവുമുണ്ട്';പോസ്റ്റര്‍ വിവാദത്തില്‍ തിരുവഞ്ചൂര്‍‘എന്തൊക്കെ പറഞ്ഞാലും,വഴിയില്‍ കുഴിയുണ്ട്,മടിയില്‍ കനവുമുണ്ട്’;പോസ്റ്റര്‍ വിവാദത്തില്‍ തിരുവഞ്ചൂര്‍

2

ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ദേശീയ പതാകകളുടെ വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം ജില്ലാ കളക്ടറാണ് നിര്‍വഹിച്ചത്. ഇതിനുശേഷമാണ് പതാകകളിലെ ചട്ടലംഘനം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വീടുകളില്‍ വിതരണം ചെയ്ത പതാകകള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തിരിച്ചുവാങ്ങിയിരുന്നു. സ്വാതന്ത്ര്യദിനത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെ ഇനി ജില്ലയില്‍ ഒന്നരലക്ഷം ദേശീയ പതാകകള്‍ എത്തിക്കുക സാധ്യമാകുമോയെന്ന് ഉറപ്പില്ല.

രക്ഷാബന്ധന്‍ കളറാക്കി ബോളിവുഡ് താരങ്ങള്‍, ആഘോഷത്തില്‍ ആറാടി പ്രിയങ്കയും സല്‍മാന്‍ ഖാനും ഹൃതിക്കും….കാണാം ചിത്രങ്ങള്‍

3

അതേസമയം, സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തിരംഗ’യ്ക്കു ശനിയാഴ്ചയാണ് തുടക്കമാകുന്നത്. ശനിയാഴ്ച മുതല്‍ ഓഗസ്റ്റ് 15 വരെ സംസ്ഥാനത്തെ വീടുകളിലും സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൗരസമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തും. വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഈ മൂന്നു ദിവസം രാത്രി താഴ്‌ത്തേണ്ടതില്ല.

4

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവക്കാര്‍ തുടങ്ങിയവര്‍ അവരവരുടെ വസതികളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അഭ്യര്‍ഥിച്ചിട്ടുണ്ട്. ഫ്‌ളാഗ് കോഡിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാകണം ദേശീയ പതാക ഉയര്‍ത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട..



Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: