ഗര്‍ഭിണിയാണെന്ന് അറിയാതിരിക്കാന്‍ വലിയ നൈറ്റി, ആര്‍ക്കും സംശയം തോന്നിയില്ല; ഒടുവില്‍ അരുംകൊല

Spread the love


അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് യുവതി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തുന്നത്. പരിശോധനയില്‍ പ്രസവത്തെ തുടര്‍ന്നുള്ള രക്തസാവ്രമാണെന്ന് മനസിലായതോടെ കുഞ്ഞിനെ ആശുപത്രി അധികൃതര്‍ അന്വേഷിച്ചു. എന്നാല്‍ ഇതിന് കൃത്യമായ ഉത്തരം നല്‍കാതായതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

2

പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം വീട്ടിലെ ബാത്ത്‌റൂമില്‍ ഉണ്ടെന്ന് അറിയിച്ചത്. പ്രവസിച്ചപ്പോള്‍ കുഞ്ഞ് മരിച്ചെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാതിരുന്ന പൊലീസ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു.

3

എന്നാല്‍ യുവതി ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്നാണ് ഭര്‍ത്താവ് പൊലീസിനെ അറിയിച്ചത്. ഇരുവരും തമ്മില്‍ കുറേ കാലമായി അകന്നു കഴിയുകയാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ഇരുവരും വീണ്ടും യോജിച്ചത്. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിന്റെ മൊഴി ഗൗരവത്തിലെടുക്കാനാണ് പൊലീസ് തീരുമാനം. തൃശൂര്‍ സ്വദേശിനിയായ യുവതി സുജിത ഗര്‍ഭിണിയാണെന്ന വിവരം അയല്‍വാസികള്‍ പോലും അറിയിച്ചിരുന്നില്ല.

4

ദിവസങ്ങള്‍ക്ക് മുമ്പ് സുജിതയുമായി സംസാരിച്ച സ്ത്രീകള്‍ക്കാര്‍ക്കും യാതൊരുവിധ സംശയവും തോന്നിയിരുന്നില്ല. ശരീരത്തിന്റെ വലുപ്പം ശ്രദ്ധയില്‍പ്പെട്ട ആശ വര്‍ക്കാര്‍ വീട്ടില്‍ എത്തിയിരുന്നെങ്കിലും ശരീരത്തിന് വണ്ണം വയ്ക്കാനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്ന് പറഞ്ഞ് ഇവരെ മടക്കുകയായിരുന്നു. അയല്‍ക്കാര്‍ ഒന്നും അറിയാതിരിക്കാന്‍ വലുപ്പം കൂടിയ നൈറ്റിയാണ് സുജിത ധരിക്കാറുള്ളത്.

5

ബുധനാഴ്ച രാത്രി ശുചിമുറിയില്‍ കയറിയ സുജിത ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്ന്ന് ഏറെ നേരം പുറത്തുനിന്ന് വിളിച്ചാണ് ഭര്‍ത്താവും മക്കളും ചേര്‍ന്ന് പുറത്തേക്കിറക്കിയത്. ഇതിന് പിന്നാലെയാണ് രക്തസ്രാവം ഉണ്ടായത്. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന കെട്ടിട ഉടമയുടെ ഓട്ടോറിക്ഷയില്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടില്‍ പരിശോധന നടത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: