ദേശീയപാതയിൽ മീൻ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

Spread the love


കാസർകോട്  കുമ്പള.ദേശീയ പാത ആരിക്കാടി കടവത്ത് ഒന്നാം ഗേറ്റിന് സമീപം ബൈക്കും മീൻ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂടെ യാത്ര ചെയ്‌തിരുന്ന യുവാവിനെ ഗുരുതര പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊടിയമ്മ പേപ്പിനടുക്കയിലെ പിരിങ്കി മുഹമ്മദിന്റെ മകൻ അസ്ക്‌കർ ( 24 ) ആണ് മരിച്ചത്.

വെളളിയാഴ്ച്ച രാത്രി 9.15 ഓടെയായിരുന്നു അപകടം.

മംഗളൂരുവിൽ നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന മീൻ ലോറി എതിർദിശയിൽ നിന്നും വന്ന കെ.എൽ 14 എ.എ 1669 യമഹ ബൈക്കിൽ ഇടിക്കുകയായിരുന്നു.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!