നവജാത ശിശുവിനെ കൊന്നത് അമ്മ തന്നെ; പ്രസവിച്ചയുടന്‍ കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കിക്കൊന്നു

Spread the love


തൊടുപുഴ: ഇടുക്കി മങ്കുഴിയില്‍ വ്യാഴാഴ്ച നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കൊലപാതകമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. പ്രസവിച്ച ഉടനെ അമ്മ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ജനിച്ചയുടന്‍ കുഞ്ഞ് ശ്വസിച്ചിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ ജലാംശം കണ്ടെത്തി.

Also Read: തൃശൂരില്‍ വീണ്ടും മിന്നല്‍ച്ചുഴലി, വീടിന്‍റെ മേല്‍ക്കുര പറന്ന് സ്‌കൂളില്‍ വീണു, ഒരു മാസത്തിനിടെ അഞ്ചാമത്

സംഭവത്തില്‍ അമ്മ ഉടുമ്പന്നൂര്‍ മങ്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ കൊരട്ടി സ്വദേശിനി സുജിതയ്ക്ക് (28) എതിരെ കൊലപാതകത്തിന് കേസെടുത്തു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് അവശയായ സുജിത ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, ഭാര്യ ഗര്‍ഭിണിയായതോ പ്രസവിച്ചതോ താന്‍ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ തനിക്ക് പങ്കില്ലെന്നും ഭര്‍ത്താവ് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇത് പോലീസ് വിശ്വാസത്തിലെടുക്കാന്‍ തയ്യാറായിട്ടില്ല. രക്തസ്രാവത്തെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പമാണ് യുവതി ഇന്നലെ പുലര്‍ച്ചെ ഏകദേശം രണ്ട് മണിയോടെ ആശുപത്രിയിലെത്തിയത്. പ്രസവിച്ച വിവരം ഇവര്‍ ഡോക്ടര്‍മാരില്‍ നിന്നും മറച്ചുവെച്ചു. എന്നാല്‍, പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് മണിക്കൂറുകള്‍ക്ക് മുമ്പെ യുവതി പ്രസവിച്ചിരുന്നെന്ന് വ്യക്തമായി.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

കുഞ്ഞിനെ കുറിച്ച് അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതേതുടര്‍ന്ന്, പോലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്ന് യുവതിയോടും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനോടും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ കുഞ്ഞ് മരിച്ചുപോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു. പോലീസെത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. എന്നാല്‍, ആ സമയത്തും തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് ഭര്‍ത്താവ് സ്വീകരിച്ചത്.

Also Read: കുട്ടികള്‍ ബെല്ലടിച്ചതിന് പിന്നാലെ ബസ് മുന്നോട്ടെടുത്തു, ഓടിക്കയറാന്‍ ശ്രമിക്കവെ ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു

ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ മറച്ചുവെച്ചെന്നാണ് നാട്ടുകാര്‍ അറിയിച്ചത്. സംശയത്തെ തുടര്‍ന്ന് പ്രദേശത്തെ ആശാ വര്‍ക്കര്‍ കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍, താന്‍ ഗര്‍ഭിണിയല്ലെന്നും തടികൂടാനുള്ള മരുന്ന കഴിച്ചതു കൊണ്ടാണ് ശരീരത്തിലെ മാറ്റമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. യുവതി വീടിന് പുറത്തിറങ്ങാന്‍ പോലും തയ്യാറായില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ പരിശോധന നടത്തി. അമ്മ ആശുപത്രിയില്‍ പോലീസ് സംരക്ഷണത്തിലാണെന്ന് ഡിവൈഎസ്പി മധു ബാബു പ്രതികരിച്ചു.

വനിത പോലീസുകാരിയെ ഇടിച്ച ശേഷം നിർത്താതെ പോയ 18 വയസുകാരൻSource link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: