Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Spread the love


തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഇന്നും ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

Also Read: ഇന്ധന ടാങ്കർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ഡ്രൈവറും ക്ലീനറും ആശുപത്രിയിൽ

 

കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോഡ്​ ജി​ല്ല​ക​ളി​ലാണ് ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്. പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് എന്നീ ​ജി​ല്ല​കളിൽ യെ​ല്ലോ അ​ല​ർട്ടും പറഞ്ഞിട്ടുണ്ട്. ശ​ക്ത​മാ​യ തി​ര​മാ​ല​ക്കും മോ​ശം കാ​ലാ​വ​സ്ഥ​യും തു​ട​രു​ന്ന​തി​നാ​ൽ കേ​ര​ള-​ക​ർ​ണാ​ട​ക-​ല​ക്ഷ​ദ്വീ​പ്‌ തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ​

Also Read: ചെറിയ പ്രായത്തിലെ പ്രണയം.. ഒരു വര്‍ഷത്തോളം നീണ്ടുനിന്നു! തന്റെ ഫസ്റ്റ് ക്രഷിനെ കുറിച്ച് ഷംന കാസിം

ഇത്തവണ സംസ്ഥാനത്ത് കാലവർഷം നേരത്തെ എത്തിയിരുന്നുവെങ്കിലും ലഭിച്ച മഴ താരതമ്യേന കുറവായിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ അടുത്തിടെ സംസ്ഥാനത്ത് മൺസൂൺ വീണ്ടും ശക്തമായിട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണമെന്നും, മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണമെന്നും, അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ഈ ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മാറി താമസിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!