കടബാധ്യതയാൽ ജപ്തി നടപടികൾ നേരിടുന്ന യുവാവിന് ഭാഗ്യദേവതയുടെ “കാരൂണ്യ ” കടാക്ഷം

Spread the love


നഗരത്തിൽ ഹോട്ടൽ ബിസിനസ് നടത്തി പരാജയമായിരുന്നു. തുടർന്നാണ് രണ്ടാഴ്ച മുൻപ് പുതിയ കട തുടങ്ങിയത്. വീട് പണിത വകയിലും മറ്റും ഉണ്ടായ കടബാധ്യത മൂലം ജപ്തി നടപടികൾ നേരിടുന്ന സമയത്താണ് ഭാഗ്യം ലോട്ടറിയുടെ രൂപത്തിൽ വന്നതെന്ന് അനൂപ് പറഞ്ഞു.

 

അനൂപ്

ഹൈലൈറ്റ്:

  • വെങ്ങല്ലൂർ കോലാനി ബൈപാസിൽ എടി ഫുഡ്കോർട്ട് ആൻഡ് അച്ചായൻസ് തട്ടുകട നടത്തുകയാണ് അനൂപ്.
  • സ്ഥിരമായി ലോട്ടറി കടയിൽ എത്തിച്ചു നൽകുന്ന ആളാണ് ഇന്നലെയും ലോട്ടറി നൽകിയത്.
  • വീട് പണിത വകയിലും മറ്റും ഉണ്ടായ കടബാധ്യത മൂലം ജപ്തി നടപടികൾ നേരിടുന്ന സമയത്താണ് ഭാഗ്യം ലോട്ടറിയുടെ രൂപത്തിൽ വന്നതെന്ന് അനൂപ് പറഞ്ഞു
തൊടുപുഴ: കടബാധ്യതയാൽ ജപ്തി നടപടികൾ നേരിടുന്ന യുവാവിന് ഭാഗ്യദേവതയുടെ “കാരൂണ്യ ” കടാക്ഷം. ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ തൊടുപുഴയിൽ ഹോട്ടൽ നടത്തുന്ന വെട്ടിമറ്റം തടിയിൽ വീട്ടിൽ അനൂപിന്. വെങ്ങല്ലൂർ കോലാനി ബൈപാസിൽ എടി ഫുഡ്കോർട്ട് ആൻഡ് അച്ചായൻസ് തട്ടുകട നടത്തുകയാണ് അനൂപ്. സ്ഥിരമായി ലോട്ടറി കടയിൽ എത്തിച്ചു നൽകുന്ന ആളാണ് ഇന്നലെയും ലോട്ടറി നൽകിയത്.

Also Read: വൈദികന്റെ വീട്ടിലെ മോഷണം; മകൻ ഷൈൻ കുടുങ്ങാൻ കാരണം അതിബുദ്ധി, പകുതി സ്വർണം വഴിയിൽ ഉപേക്ഷിച്ചു, ഫോൺ ഓഫാക്കി, വഴിത്തിരിവ് ആയത് ഇത്

വീടുപണിയിലും ബിസിനസിലും കടം കയറി

നഗരത്തിൽ ഹോട്ടൽ ബിസിനസ് നടത്തി പരാജയമായിരുന്നു. തുടർന്നാണ് രണ്ടാഴ്ച മുൻപ് പുതിയ കട തുടങ്ങിയത്. വീട് പണിത വകയിലും മറ്റും ഉണ്ടായ കടബാധ്യത മൂലം ജപ്തി നടപടികൾ നേരിടുന്ന സമയത്താണ് ഭാഗ്യം ലോട്ടറിയുടെ രൂപത്തിൽ വന്നതെന്ന് അനൂപ് പറഞ്ഞു. സമ്മാനം അടിച്ച ലോട്ടറി എസ്ബിഐ ശാഖയിൽ ഏൽപിച്ചു. സമ്മാനം ലഭിച്ച തുക ഉപയോഗിച്ച് നിലവിലുള്ള കടം വീട്ടുകയും ബിസിനസ് വിപുലീകരിക്കാനുമാണ് ലക്ഷ്യം. ഭാര്യ അനു. മകൾ അനയ.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

സമീപ നഗരങ്ങളിലെ വാര്‍ത്ത

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകSource link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: