പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തന്റെ ഔദ്യോഗിക വാഹനത്തിന്റെ പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചു

Spread the love


കോട്ടയം പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തന്റെ ഔദ്യോഗിക വാഹനത്തിന്റെ പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് അരുണാപുരം മരിയൻ മെഡിക്കല്‍ സെന്ററിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചു.

ദേഹമാസകലം വേദനയും ഒപ്പം ശ്വാസംമുട്ടലും ഉള്ളതിനാല്‍ ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിലാണ് ചെയർമാൻ

ഇന്നലെ രാവിലെ 9.30ന് പാലാ മാർക്കറ്റിന് സമീപത്തു വച്ചായിരുന്നു അപകടം. പാലാ രാമപുരം റൂട്ടില്‍ ഓടുന്ന ദേവമാതാ ബസ് ആണ് ചെയർമാന്റെ വാഹനത്തിന് പിന്നില്‍ ഇടിച്ചത്. ചെയർമാന്റെ വാഹനത്തിന് തൊട്ടുമുന്നില്‍ പോകുകയായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് റോഡില്‍ തിരിച്ചപ്പോള്‍ ചെയർമാന്റെ വാഹനവും വേഗത കുറച്ചു. ഇതോടെയാണ് പിന്നാലെയെത്തിയ ബസ് നഗരസഭയുടെ വാഹനത്തിന് പിന്നില്‍ ഇടിച്ചത്.

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!