‘ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്ത്’ ക്രൈംബ്രാഞ്ചിനോട് കേസെടുക്കാൻ DGP; നടപടി 18 ദിവസത്തിനുശേഷം

Spread the love


Thank you for reading this post, don't forget to subscribe!

മേയർ ആര്യ രാജേന്ദ്രൻ

  • Last Updated :
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റേത് (Mayor Arya Rajendran) എന്ന നിലയിൽ പുറത്തുവന്ന കത്ത് വ്യാജമാണോയെന്ന് അന്വേഷിക്കാൻ ഡി.ജി.പി. അനിൽകാന്ത് ഉത്തരവിട്ടു.

വ്യാജരേഖ ചമച്ചതിനെതിരെ കേസെടുക്കുമെന്നും ഏത് യൂണിറ്റാണ് അന്വേഷണം നടത്തേണ്ടതെന്ന് ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കുമെന്നും ഡിജിപി പറഞ്ഞു.

കത്ത് സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് തിങ്കളാഴ്ച ഡിജിപിക്ക് കൈമാറിയിരുന്നു. ഇതേത്തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടത്.

ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട് അനുസരിച്ച്, കത്ത് വ്യാജമാണോ അല്ലയോ എന്ന് വ്യക്തമായിട്ടില്ല. കേസ് ഏത് ക്രൈം ബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കണമെന്ന കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകും. അതേസമയം ചൊവ്വാഴ്ച ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയേക്കും എന്ന് സൂചനയുണ്ട്.

കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ രാജിവയ്ക്കേണ്ടെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് തീരുമാനമെടുത്തിരുന്നു. പൊലീസ് അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്നും ധാരണയായി. നഗരസഭയുടെ ആരോഗ്യവിഭാഗത്തിലെ താത്കാലിക ഒഴിവുകളിലേക്ക് സിപിഎമ്മുകാരെ ശുപാര്‍ശ ചെയ്യാനാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിയ്ക്ക് മേയറിന്‍റെ പേരില്‍ അയച്ച കത്ത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

Published by:user_57

First published:



Source link

Facebook Comments Box
error: Content is protected !!