ഭാര്യയ്ക്ക് പകരം ജോലി ചെയ്യാനെത്തി, സ്‌കൂള്‍ ബസിന്‍റെ അടിയില്‍പെട്ട് ജീവനക്കാരന്‍ മരിച്ചത് മകളുടെ കണ്‍മുന്നില്‍ വെച്ച്

Spread the love


തൊടുപുഴ: മുന്നോട്ടെടുത്ത സ്‌കൂള്‍ ബസിന്റെ അടിയില്‍പെട്ട് ജീവനക്കാരന്‍ മരിച്ചത് ബസിലുണ്ടായിരുന്ന മകളുടെ കണ്‍മുന്നില്‍ വെച്ച്. മലയിഞ്ചി ആള്‍ക്കല്ല് പടിഞ്ഞാറയില്‍ ജിജോ (40) ആണ് ഇന്നലെ രാവിലെ ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ ബസിന്റെ അടിയില്‍പെട്ട് ദാരുണമായി മരിച്ചത്.

Also Read: ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ചിത്രമെടുക്കണം, നിര്‍ദേശവുമായി ബിജെപി നേതാവ്, വിവാദം

ഭാര്യ ആയയായി ജോലി ചെയ്യുന്ന ബസില്‍ അവരുടെ അഭാവത്തില്‍ പകരക്കാരനായി ജോലി ചെയ്യാനെത്തിയതാണ് ജിജോ. ഏഴാനിക്കൂട്ടം സെന്റ് സെബാസ്റ്റിയന്‍സ് സ്‌കൂളിനു സമീപമായിരുന്നു അപകടം. ഇവിടെ നിര്‍ത്തിയശേഷം മുന്നോട്ടെടുത്ത ബസിലേക്കു കയറാന്‍ ശ്രമിക്കുന്നതിനിടെ പുല്ലില്‍ ചവിട്ടി കാലുതെന്നി ജിജോ ബസിനടിയിലേക്ക് വീഴുകയായിരുന്നു പിന്‍ചക്രം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ജിജോ കയറുന്നതിനു മുമ്പ് ബസിലുള്ള വിദ്യാര്‍ഥികള്‍ ബെല്ലടിച്ചതുകൊണ്ടാണ് ഡ്രൈവര്‍ ബസ് എടുത്തതെന്നു പറയുന്നുണ്ടെങ്കിലും സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു. മറ്റൊരു വാഹനം വന്നപ്പോള്‍ ബസ് റോഡിന്റെ അരികിലേക്കു മാറ്റാന്‍ വേണ്ടി എടുക്കുന്നതിനിടെയാണ് അപകടമെന്ന് അധികൃതര്‍ അറിയിച്ചു.

ജിജോയുടെ ഇളയ മകള്‍ 6 ക്ലാസ് വിദ്യാര്‍ഥിനിയായ എലിസബത്ത് ബസിലുണ്ടായിരുന്നു. അപകടം കണ്ട മകള്‍ റോഡില്‍ ഇറങ്ങി പിതാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ മറ്റു വാഹനങ്ങള്‍ കൈനീട്ടി. ഉടന്‍തന്നെ ജിജോയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read: അക്രമി സ്റ്റേജിലേക്ക് ഓടിക്കയറിയത് മിന്നൽ വേഗത്തിൽ, കുത്തിയത് 2 തവണ, അക്രമിയെ തിരിച്ചറിഞ്ഞു, കുത്തേറ്റ സൽമാൻ റുഷ്ദി വെന്‍റിലേറ്ററിൽ

ജിജോയുടെ മൃതദേഹം ഇന്നു രാവിലെ 8 ന് ബൗണ്ടറിയിലെ വീട്ടില്‍ എത്തിക്കും. സംസ്‌കാരം 11 ന് മലയിഞ്ചി സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: റാണി. മറ്റൊരു മകള്‍: എയ്ഞ്ചല്‍ മരിയ.

മദ്യപിച്ച് ‘ഓഫ്’ ആയി; ഉണർന്നപ്പോൾ ശവപ്പെട്ടിയിൽ; നരബലിയിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: