അടിമാലി പഞ്ചായത്തിന്റെ കടമുറികൾ വാടകയ്ക്ക് കൊടുക്കൽ: നടപടിക്രമങ്ങൾ പരിശോധിക്കാൻ കോടതി നിർദേശം

Spread the love

അടിമാലി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിട മുറികൾ സ്വകാര്യവ്യക്തികൾക്ക് വാടകയ്ക്കുനൽകാൻ സ്വീകരിച്ചനടപടി ക്രമങ്ങളെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകുവാൻ കോടതി നിർദേശം.

അടിമാലി ഓടയ്ക്കാസിറ്റി സ്വദേശി പുത്തൻകുടിയിൽ ബൈജുനൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിയുടേതാണ് നിർദേശം.

പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ബസ്‌സ്റ്റാൻഡിലും, പഞ്ചായത്ത് ജങ്ഷനിലും, മാർക്കറ്റിലുമായി കടമുറികൾ വാടകയ്ക്കുനൽകിയിട്ടുണ്ട്. ഒരുവർഷം മുതൽ മൂന്നുവർഷമാണ് പാട്ടകാലാവധി. ഈ കാലാവധിയ്ക്കുശേഷം വീണ്ടും നൽകിയതിലെ നടപടിക്രമങ്ങളാണ് അന്വേഷിക്കുവാൻ കോടതിനിർദേശം.

2022 മാർച്ച് 31-ന് അവസാനിച്ച വാടക കാലാവധി ക്രമവിരുദ്ധമായി പുതുക്കിനൽകിയെന്നാണ് ഹർജിക്കാരന്റെ പരാതി. 2022 മാർച്ച് 31-ന് കാലാവധി അവസാനിക്കുമ്പോൾ മുറി ഒഴിഞ്ഞ് തരണം എന്ന് ആവശ്യപ്പെട്ട് 2021ഡിസംബർ 31-ന് വാടകക്കാർക്ക് പഞ്ചായത്ത് കത്തുനൽകി.

പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു കത്ത്. പഞ്ചായത്തിന്റെ വരുമാനം വർധിപ്പിക്കാൻ വേണ്ടിയാണ് മുറികൾ ലേലം ചെയ്യുന്നതെന്നായിരുന്നു പഞ്ചായത്ത് നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നത്.

എന്നാൽ കാലാവധികഴിഞ്ഞിട്ടും വാടകകാർ ഇവിടെ തുടരുകയാണ്. വാടക കരാർ പുതുക്കി നൽകാൻ പഞ്ചായത്ത് തീരുമാനവും എടുത്തിട്ടില്ല. ഇപ്പോഴും ചെറിയതുകയാണ് ഇവർ വാടകയായി നൽകുന്നത്.
VIDEO STORY

പഞ്ചായത്തിന് ലഭിക്കേണ്ട തുക ചിലർ ഇടനിലക്കാരനായിനിന്ന് കൈപ്പറ്റി പഞ്ചായത്തിന് വലിയ സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നു. ഇതിനെ ചോദ്യം ചെയ്താണ് ബൈജുവിന്റെ ഹർജി. 30 വർഷത്തിൽ കൂടുതലായി പഞ്ചായത്ത് കെട്ടിടത്തിൽ വാടകയ്ക്ക് ഇരിക്കുന്നവരുണ്ട്. പലതും മുറികൾ വിറ്റു, ചിലർ മറിച്ച് കൂടിയ വാടകയ്ക്ക് നൽകിയിരിക്കുന്നു. പലരും മുറിയിൽ രൂപഭേതം വരുത്തിയിട്ടുണ്ട്.

പഞ്ചായത്ത് മുറികൾക്ക് പുറത്തുള്ള വാടകയുടെ പത്തിൽ ഒന്നുപോലുമില്ല. ഹർജിയിലെ ഇത്തരം കാര്യങ്ങളും അന്വേഷിക്കാനാണ് കോടതിയുടെ നിർദേശം. കോവിഡ് കാലത്തെ രണ്ടുമാസത്തെ വാടക സർക്കാർ നിർദേശപ്രകാരം കുറച്ച് നൽകിയിട്ടുണ്ടെന്നും, പെട്ടന്ന് ഇവരെ ഇറക്കിവിട്ടാൽ ഇവർക്ക് ജീവിതമാർഗം ഇല്ലാതാകുമെന്നും, ഇതിനാലാണ് ഒഴുവാക്കാത്തതെന്നുമാണ് പഞ്ചായത്ത് നൽകുന്ന വിശദീകരണം. ഈ മാസം 27-നകം റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശം.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: