വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറഞ്ഞു, ഇടുക്കി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചു

Spread the loveഇടുക്കി: ചെറുതോണി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചു. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്നാണ് ഇടുക്കി ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ അടച്ചത്. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഇക്കഴിഞ്ഞ ഏഴാം തീയതി ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിയത്.

മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നതും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ കാരണമായിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതോടെ ഇന്ന് രാവിലെ തുറന്നുവച്ചിരുന്ന അവസാന ഷട്ടറും അടച്ചു. 40 സെന്റിമീറ്റര്‍ ഉയര്‍ത്തിവച്ച് 30,000 ലിറ്റര്‍ വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കിയിരുന്നത്.

ഇപ്പോൾ 2386.74 അടി ആണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. റൂള്‍ കര്‍വ് അനുസരിച്ച് 2386. 81 അടി വെള്ളം അണക്കെട്ടില്‍ സംഭരിക്കാന്‍ കഴിയും.നേരത്തെ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ വെള്ളം എത്തിയതോടെ ഇടുക്കി ഡാമിലും ജലനിരപ്പ് വർദ്ധിച്ചിരുന്നു. ഇതോടെ സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്റർ ജലം ഇടുക്കി ഡാമിൽനിന്ന് പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നത്. 300 ഘനടയടി ജലം കഴിഞ്ഞ രണ്ട് ദിവസം മുമ്പ് വരെ ചെറുതോണി ഡാമിന്റെ 5 ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കിയിരുന്നുSource link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!