FIFA World Cup 2022: അര്‍ജന്റീനയ്ക്കു എങ്ങനെ പ്രീക്വാര്‍ട്ടറിലെത്താം? കടുപ്പം! പക്ഷെ അസാധ്യമല്ല

Spread the love
Thank you for reading this post, don't forget to subscribe!

രണ്ടു കളിയും ജയിക്കണം

മെക്‌സിക്കോയുമായി 26ാണ് അര്‍ജന്റീനയുടെ അടുത്ത മല്‍സരം. 30ന് അവസാന കളിയില്‍ പോളണ്ടുമായും ഏറ്റുമുട്ടും. ഈ രണ്ടു മല്‍സരങ്ങളും അര്‍ജന്റീനയ്ക്കു ഒരുപോലെ നിര്‍ണായകമാണ്. രണ്ടു മല്‍സരങ്ങളിലും അവര്‍ക്കു ജയിച്ചേ തീരു. അതിനു സാധിച്ചാല്‍ ആറു പോയിന്റാവും. ഇതുകൊണ്ടും അര്‍ജന്റീനയ്ക്കു പ്രീക്വാര്‍ട്ടര്‍ ഉറപ്പില്ല.

ഗ്രൂപ്പിലെ മൂന്നു ടീമുകള്‍ക്കു ആറു പോയിന്റ് ലഭിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അങ്ങനെ വന്നാല്‍ ഏതെങ്കിലുമൊരു ടീമിനു നാട്ടിലേക്കു മടങ്ങേണ്ടതായി വരും. ഗോള്‍ വ്യത്യാസത്തിലായിരിക്കും ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാരെ നിര്‍ണയിക്കുക.

ഒന്നില്‍ തോറ്റാല്‍?

ഗ്രൂപ്പില്‍ ബാക്കിയുള്ള രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ അര്‍ജന്റീന പരാജയപ്പെട്ടാല്‍ നോക്കൗട്ട് റൗണ്ട് സാധ്യത കൂടുതല്‍ ദുഷ്‌കരമായി മാറും. ഓരോ ജയവും സമനിലയുമാണ് അര്‍ജന്റീന ഇനിയുള്ള മല്‍സരങ്ങളില്‍ നേടുന്നതെങ്കില്‍ നാലു പോയിന്റാവും. അങ്ങനെ വന്നാല്‍ ഗ്രൂപ്പിലെ മറ്റു മല്‍സരഫലങ്ങള്‍ ആശ്രയിച്ചായിരിക്കും അര്‍ജന്റീനയുടെ ഭാവി.

ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് അര്‍ജന്റീന മുന്നേറുന്നതെങ്കില്‍ പ്രീക്വാര്‍ട്ടറില്‍ കാര്യങ്ങള്‍ കടുപ്പമായി മാറും. നേക്കൗട്ട് റൗണ്ടില്‍ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിനെയാവും അര്‍ജന്റീനയ്ക്കു നേരിടേണ്ടി വന്നേക്കുക. കഴിഞ്ഞ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സ് 4-3നു അര്‍ജന്‍ീനയെ തകര്‍ത്തിരുന്നു.

Also Read: FIFA World Cup 2022: മെസി തന്നെ വില്ലന്‍! ആ പിഴവുകള്‍ ശ്രദ്ധിച്ചില്ല, തോല്‍വിയുടെ കാരണങ്ങളിതാ

ബ്രസീല്‍- അര്‍ജന്റീന ഫൈനല്‍

അര്‍ജന്റീന ഗ്രൂപ്പിലെ റണ്ണറപ്പുകളായാണ് നോക്കൗട്ട് റൗണ്ടില്‍ കടക്കുന്നതെങ്കില്‍ അതു ബ്രസീല്‍- അര്‍ജന്റീന സ്വപ്‌ന ഫൈനലിലുള്ള സാധ്യത നിലനിര്‍ത്തുമെന്നതാണ് മറ്റൊരു കാര്യം. ബ്രസീല്‍ ഗ്രൂപ്പ് ജേതാക്കളായി പ്രീകാര്‍ട്ടറിലെത്തി തുടര്‍ന്നുള്ള കളികളും ജയിക്കുകയാണെങ്കില്‍ അര്‍ജന്റീനയുമായി ഫൈനലില്‍ മാത്രമേ മുഖാമുഖം വരികയുള്ളൂ.

ഇനി തോല്‍ക്കരുത്

ഗ്രൂപ്പില്‍ ബാക്കിയുള്ള രണ്ടു മല്‍സരങ്ങളില്‍ ഇനി അര്‍ജന്റീന തോല്‍ക്കാന്‍ പാടില്ല. മെക്‌സിക്കോ, പോളണ്ട് ഇവയില്‍ ഏതെങ്കിലുമൊരു ടീമിനോടു പരാജയപ്പെട്ടാല്‍ അതു അര്‍ജന്റീനയുടെ പുറത്താവലിനു വഴിയൊരുക്കും.

മെക്‌സിക്കോയും പോളണ്ടും തമ്മിലുള്ള ഗ്രൂപ്പിലെ മറ്റൊരു മല്‍സരം സമനിലയില്‍ കലാശിച്ചത് അര്‍ജന്റീനയ്ക്കു കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമാക്കുകയും ചെയ്തിരിക്കുകയാണ്. ഇരുടീമും ഓരോ പോയിന്റ്് നേടിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ അര്‍ജന്റീന അടുത്ത മല്‍സരങ്ങളിലൊന്നില്‍ തോല്‍ക്കുകയും മെക്‌സിക്കോ, പോളണ്ട് എന്നിവര്‍ ഓരോ മല്‍സരം ജയിക്കുകയും ചെയ്താല്‍ ഇവര്‍ക്കു നാലു പോയിന്റാവും. ഇതോടെ അര്‍ജന്റീന പുറത്താവുകയും ചെയ്യും.

Also Read: FIFA World Cup: ഡബിളടിച്ച് ജിറൗഡ്, ഓസ്‌ട്രേലിയയെ തകര്‍ത്ത് ഫ്രാന്‍സ്, വമ്പന്‍ ജയം

ആദ്യറൗണ്ട് തോല്‍വി

ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതു ആറാം തവണയാണ് അര്‍ജന്റീനയ്ക്കു ഓപ്പണിങ് മാച്ചില്‍ പരാജയം നേരിട്ടിരിക്കുന്നത്. അവസാനമായി ഇതു സംഭവിച്ചത് 1990ലെ ലോകകപ്പിലായിരുന്നു. അന്നു ഇതിഹാസതാരം ഡിയേഗോ മറഡോണയുള്‍പ്പെട്ട അര്‍ജന്റൈന്‍ ടീമിനെ ആഫ്രിക്കയില്‍ നിന്നുള്ള കാമറൂണ്‍ ഏകപക്ഷീയമായ ഒരു ഗോളിനു അട്ടിമറിക്കുകയായിരുന്നു. അന്നു പക്ഷെ ശക്തമായി തിരിച്ചുവന്ന അര്‍ജന്റീന ഫൈനല്‍ വരെയെത്തിയിരുന്നു. സമാനമായൊരു തിരിച്ചുവരവാണ് ഈ ലോകകപ്പിലും ലയണല്‍ മെസ്സിയും സംഘവും ലക്ഷ്യമിടുന്നത്.



Source by [author_name]

Facebook Comments Box
error: Content is protected !!