അസാദിക്കി അമൃത് മഹോത്സവ് പെരുവന്താനത്ത് വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം: പഞ്ചായത്ത് പ്രസിഡൻ്റ് പതാക ഉയർത്തി

Spread the love
പൊതുയോഗം പഞ്ചായത്ത് പ്രസിഡൻ്റ് ഡൊമിന സജി നിർവഹിക്കുന്നു

പെരുവന്താനം: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന റാലി, ഭരണഘടന ക്ലാസ്സ്, ദേശ ഭക്തിഗാന മത്സരം തുടങ്ങി വിവിധങ്ങളായ ആഘോഷ പരിപാടികൾ പെരുവന്താനം സാഗി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ചു. രാവിലെ എട്ടരയോടെ പതാക ഉയർത്തിക്കൊണ്ട് പെരുവന്താനം പഞ്ചായത്ത് പ്രസിഡൻ്റ് സ്വാതന്ത്ര്യ ദിനത്തിൻെറ വജ്രജൂബിലി ആഘോഷത്തിൻ്റെ പഞ്ചായത്ത് തല പരിപാടികൾക്ക് തുടക്കം കുറിച്ചു. ശേഷം പത്തരയോടെ ജലജീവൻ മിഷനുമായി സഹകരിച്ച്കൊണ്ട് പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, പെരുവന്താനം യു പി സ്കൂൾ, സെൻ്റ് ജോസഫ് സ്കൂൾ എസ് പി സി, എൻ എസ് എസ്, എൻ സി സി, സ്കൗട്ട് അംഗങ്ങൾ, പൊതു ജനങ്ങൾ എന്നിവർ അടങ്ങിയ നാനൂറോളം ആളുകളുടെ റാലി പെരുവന്താനത്ത് സംഘടിപ്പിച്ചു. ശേഷം മധുര വിതരണം നടത്തി.

പെരുവന്താനം സെൻ്ററിൽ സംഘടിപ്പിച്ച റാലി

തുടർന്ന് നടന്ന പൊതുയോഗത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ സുരേഷ് എം സി സ്വാഗതം ആശംസിച്ചു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാജി പുല്ലാട്ട് അധ്യക്ഷത വഹിച്ചു, പഞ്ചായത്ത് പ്രസിഡൻ്റ് ഡൊമിന സജി ഉദ്ഘാടനം നിർവഹിച്ചു, അഡ്വ. അനീസ ഭരണ ഘടനാ ക്ലാസ്സിന് നേതൃത്വം നൽകി. ബ്ലോക്ക് മെമ്പർ വിജയൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ നിസാർ പാറക്കൽ, നിജിനി ഷംസുദ്ദീൻ, ഗ്രേസി ജോസ്, സിജി ഏബ്രഹാം, എബിൻ കുഴിവേലി, ഷീബ ബിനോയ്, പ്രഭാവതി ബാബു, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി പൊന്നമ്മ എ എസ് എന്നിവർ ആശംസകൾ അറിയിച്ചു. ജലജീവൻ കോഡിനേറ്റർ ആൽബിൻ, യൂത്ത് കോർഡിനേറ്റർ മനു വേഴമ്പത്തോട്ടം, സാഗി കോഓർഡിനേറ്റർ സുഹൈൽ വി എ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

അഡ്വ അനീസ എം മുഖ്യ പ്രഭാഷണം നടനടത്തുന്നു

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: