75-ത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ SN ഹയർ സെക്കൻഡറി സ്കൂൾ കഞ്ഞിക്കുഴിയിൽ നടത്തി

Spread the love

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വക്കച്ചൻ വയലിൽ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.

എസ്എൻഡിപി യോഗം തൊടുപുഴ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ശ്രീ സനോജ് ചേന്നാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീ. രാജി ജോസഫ് സ്വാഗതം ആശംസിച്ചു.

ശ്രീമതി രാജേശ്വരി രാജൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ശ്രീ.ബിനോയ് വർക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ,
ശ്രീ.സിബി ആറക്കാട്ട് മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് കഞ്ഞിക്കുഴി, ശ്രീ ഐസൺ ജിത്ത് 11വാർഡ് മെമ്പർ,
ശ്രീ.ബൈജു എം. ബി, പ്രിൻസിപ്പാൾ VHSE, ശ്രീമതി. മിനി ഗംഗാധരൻ ഹെഡ്മിസ്ട്രസ് SNHS തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും റാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.

SN UP സ്കൂൾ കഞ്ഞിക്കുഴി, സെൻമേരിസ് LP & UP സ്കൂൾ കഞ്ഞിക്കുഴി,
ഗവൺമെൻറ് LP സ്കൂൾ നങ്കിസിറ്റി എന്നിവിടങ്ങളിലെ കുട്ടികളും SN
സ്കൂളിലെ NCC, NSS, SPC കുട്ടികളും ചേർന്നൊരുക്കിയ വർണ്ണാഭമായ സ്വാതന്ത്ര്യദിന റാലി കഞ്ഞിക്കുഴി പട്ടണം ചുറ്റി സ്കൂളിൽ സമാപിച്ചു.

കഞ്ഞിക്കുഴി വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ വാഹന റാലിയും ഇതോടൊപ്പം ഉണ്ടായിരുന്നു

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: