ശ്രീറാമിനെതിരായ നരഹത്യ കേസ് ഒഴിവാക്കിയതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയിരുന്ന നരഹത്യാ കേസ് ഒഴിവാക്കിയത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയിരുന്ന നരഹത്യാ കേസ് ഒഴിവാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ നൽകിയ അപ്പീലിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ നൽകിയ അപ്പീല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും.

ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ വിടുതൽ ഹര്‍ജിയെ തുടര്‍ന്നാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി മനഃപൂര്‍വ്വമല്ലാത്ത നരഹത്യാ കേസ് ഒഴിവാക്കിയത്. ഇതോടെ കേസിന്‍റെ ഭാവിയെക്കുറിച്ച് മാധ്യമപ്രവർത്തകർ ഉൾപ്പടെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കെ എം ബഷീറിന്‍റെ മരണം ഒരു വാഹനാപകട കേസ് മാത്രമായി വിചാരണ നടത്തണമെന്നാണ് കീഴ്‌ക്കോടതിയുടെ ഉത്തരവ്. ഇതിലാണ് 304-ാം വകുപ്പിലെ രണ്ടു ഉപവകുപ്പുകള്‍ പ്രകാരം മനഃപൂര്‍വ്വമല്ലാത്ത നരഹത്യ കൂടി ചേര്‍ത്ത് കൊണ്ട് വിചാരണ നടത്തണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചിരുന്നു. അപകടമുണ്ടാകുമ്പോൾ ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാനാകാത്തതാണ് ശ്രീരാമിന് തുണയായത്. അപകടം നടന്ന ഉടൻ ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിൾ പരിശോധിക്കാൻ പൊലീസ് തയാറാകാത്തത് വീഴ്ചയാണെന്ന് അന്നേ ചൂണ്ടിക്കാട്ടിയിരുന്നു.

ശ്രീറാം മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെയാണ് കണ്ടെത്തിയതെന്ന് കോടതി ചോദിച്ചിരുന്നു. രക്തപരിശോധനാഫലം ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് മുൻപ് കേസ് പരിഗണിച്ച കോടതി ഡയറി ഹാജരാക്കാൻ നിർദേശിച്ചു. 2.30ന് കേസ് പരിഗണിച്ചപ്പോൾ കേസ് ഡയറിയും അപകടമുണ്ടാക്കിയ കാറിന്റെ ഭാഗങ്ങളും കോടതിയിൽ എത്തിച്ചു. തെളിവ് ശേഖരണത്തിനായി കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി.

Published by:Anuraj GR

First published:



Source link

Facebook Comments Box
error: Content is protected !!