IND vs NZ: ടീം ഇന്ത്യക്ക് ഏകദിനച്ചൂട്, സഞ്ജു പുറത്തിരുന്നേക്കും- പ്രിവ്യു, സാധ്യതാ 11

Spread the love
Thank you for reading this post, don't forget to subscribe!

ടി20 പരമ്പരയില്‍ മികച്ച പ്രകടനം

ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മികച്ച പ്രകടനമായിരുന്നു ടി20 പരമ്പരയില്‍ ഇന്ത്യ നടത്തിയത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ കളി മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടപ്പോള്‍ അവസാന മല്‍സരം മഴ കാരണം പൂര്‍ത്തിയാക്കാനുമായില്ല. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമം മല്‍സരത്തില്‍ നടപ്പാക്കിയപ്പോള്‍ കളി ടൈയിലും കലാശിച്ചു.

എന്നാല്‍ രണ്ടാം ടി20യില്‍ ഇന്ത്യ 65 റണ്‍സിന്റെ ആധികാരിക വിജയം ആഘോഷിച്ചു. സൂര്യകുമാര്‍ യാദവിന്റെ (51 ബോളില്‍ 111*) വണ്‍മാന്‍ ഷോയായിരുന്നു മല്‍സരത്തില്‍ ഇരുടീമുകളെയും വേറിട്ടു നിര്‍ത്തിയത്.

സഞ്ജു കളിക്കുമോ?

ടി20 പരമ്പരയില്‍ ഒരു അവസരം പോലും നല്‍കാതെ തഴഞ്ഞ സഞ്ജു സാംസണിനു ഏകദിന പരമ്പരയില്‍ ഇന്ത്യ അവസരം നല്‍കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഞ്ജുവിനെ പുറത്തിരുത്തിയ റിഷഭ് പന്തിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. പക്ഷെ ബാറ്റിങില്‍ താരം ദയനീയമായി പരാജയപ്പെട്ടു. 6, 11 എന്നിങ്ങനെയായിരുന്നു ഓപ്പണറായി കളിച്ച താരത്തിന്റെ സ്‌കോറുകള്‍.

ഏകദിനത്തിലും റിഷഭിനായിരിക്കും ഇന്ത്യ പ്രഥമ പരിഗണന നല്‍കിയേക്കുക. കാരണം ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിനു ടെസ്റ്റ്, ഏകദിന എന്നിവയില്‍ മികച്ച റെക്കോര്‍ഡുമുണ്ട്. അങ്ങനെ വന്നാല്‍ സഞ്ജുവിനു ഒരിക്കല്‍ക്കൂടി സൈഡ് ബെഞ്ചിലാവും സ്ഥാനം.

IND vs NZ 2022: എവിടെ സഞ്ജു? ഇന്ത്യ അടുത്ത ലോകകപ്പിനു തയ്യാറെടുക്കുക തന്നെയാണോ?

ടീം കോമ്പിനേഷന്‍

നായകന്‍ ശിഖര്‍ ധവാന്റെ ഓപ്പണിങ് പങ്കാളിയായി കളിക്കുക യുവതാരം ശുഭ്മാന്‍ ഗില്ലായിരിക്കും. ടി20യില്‍ മികച്ച റെക്കോര്‍ഡാണ് താരത്തിന്റേത്. സമീപകാലത്തു ഇന്ത്യക്കു വേണ്ടി കളിച്ച ഏകദിനങ്ങളില്‍ ഗില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചിരുന്നു. അതിനാല്‍ ഓപ്പണിങ് കോമ്പിനേഷന്‍ മാറില്ല.

മൂന്നാം നമ്പറില്‍ വിരാട് കോലിയുടെ പൊസിഷനില്‍ ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്യും. ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡാണ് ശ്രേയസിന്റേത്. നാലാമനായി സൂര്യകുമാര്‍ യാദവും പിന്നാലെ റിഷഭ് പന്തും കളിക്കും. ദീപക് ഹൂഡയും ശര്‍ദ്ദുല്‍ ടാക്കൂറുമായിരിക്കും ഓള്‍റൗണ്ടര്‍മാര്‍. ബൗളിങില്‍ ദീപക് ചാഹറുടെ മടങ്ങിവരവാണ് ശ്രദ്ധേയം. ഉമ്രാന്‍ മാലിക്ക് അരങ്ങേറുകയും ചെയ്‌തേക്കും.

ബാറ്റിങ് പിച്ച്

ഓക്ക്‌ലാന്‍ഡിലെ പിച്ച് ബാറ്റിങിനെ അകമഴിച്ചു തുണയ്ക്കുന്നതാണ്. അതുകൊണ്ടു തന്നെ വലിയ സ്‌കോറുകള്‍ ഈ മല്‍സരത്തില്‍ പ്രതീക്ഷിക്കാം. എങ്കിലും മല്‍സരത്തിന്റെ തുടക്കത്തില്‍ ആദ്യത്തെ കുറച്ച് ഓവറുകളില്‍ പേസ് ബൗളര്‍മാര്‍ക്കും പിച്ചില്‍ നിന്നും കുറച്ച് മൂവ്‌മെന്റ് ലഭിക്കും. 260 റണ്‍സാണ് ഈ പിച്ചിലെ ശരാശരി സ്‌കോര്‍.

Also Read: കോലി നിര്‍ത്തിയാലും പേടിക്കേണ്ട! സൂര്യയുണ്ട്, യഥാര്‍ഥ പിന്‍ഗാമി തന്നെ

ഇന്ത്യക്കു മുന്‍തൂക്കം

കണക്കുകളെടുത്താല്‍ ന്യൂസിലാന്‍ഡിനെതിരേ ഏകദിനത്തില്‍ ഇന്ത്യക്കാണ് മേല്‍ക്കൈ. ഇതുവരെ 110 ഏകദിനങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 55 മല്‍സരങ്ങളില്‍ വിജയം ഇന്ത്യക്കായിരുന്നു. ന്യൂസിലാന്‍ഡിന് 49 മല്‍സരങ്ങളാണ് ജയിക്കാനായത്. അഞ്ചു ഏകദിനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഒന്ന് ടൈയിലും കലാശിച്ചു.

പക്ഷെ സ്വന്തം നാട്ടില്‍ ന്യൂസിലാന്‍ഡിനാണ് ഇന്ത്യക്കെതിരേ മേല്‍ക്കൈ. ഇവിടെ 25 മല്‍സരങ്ങളില്‍ അവര്‍ ജയം കൊയ്തപ്പോള്‍ ഇന്ത്യ 14 കളികളും ജയിച്ചു.

സാധ്യതാ ഇലവന്‍

ഇന്ത്യ- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്.

ന്യൂസിലാന്‍ഡ്- ടോം ലാതം, ഫിന്‍ അലെന്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ ബ്രേസ്വെല്‍, ജെയിംസ് നീഷാം, മിച്ചെല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍.



Source by [author_name]

Facebook Comments Box
error: Content is protected !!