FIFA World Cup 2022: അര്‍ജന്റീനയ്ക്കു പിന്നാലെ ജര്‍മനിയും ഞെട്ടി! ജപ്പാന്റെ ഷോക്ക് (1-2)

Spread the love

ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ അട്ടിമറികള്‍ തുടര്‍ക്കഥയാവുന്നു. അര്‍ജന്റീനയ്ക്കു സൗദി അറേബ്യ ഷോക്ക് നല്‍കിയതിനു പിന്നാലെ നാലു തവണ ജേതാക്കളായ ജര്‍മനിക്കും അടിതെറ്റിയിരിക്കുകയാണ്. ഗ്രൂപ്പ് ഇയില്‍ ജപ്പാനാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു ജര്‍മനിയെ സ്തബ്ധരാക്കിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമായിരുന്നു ജപ്പാന്റെ നാടകീയ വിജയം. റിറ്റ്‌സു ഡോവന്‍ (75ാം മിനിറ്റ്), തകൂമ അസാനോ (83) എന്നിവരാണ് ജപ്പാനു വേണ്ടി സ്‌കോര്‍ ചെയ്തത്. ജര്‍മനിയുടെ ഗോള്‍ 33ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഐകയ് ഗ്യുന്‍ഡോഗന്റെ വകയായിരുന്നു.

ഈ തോല്‍വിക്കു ജര്‍മനിക്കു സ്വയം പഴിക്കുകയല്ലാതെ വഴിയില്ല. അത്രയേറെ ഗോളവസരങ്ങളാണ് അവര്‍ക്കു കളിയില്‍ ലഭിച്ചത്. ജപ്പാന്‍ ഗോള്‍കീപ്പറുടെ കിടിലന്‍ സേവുകളും ജര്‍മനിക്കു തിരിച്ചടിയായി. ലഭിച്ച അവസരങ്ങള്‍ ഗോളാക്കിയിരുന്നെങ്കില്‍ ജര്‍മനി 6-5 ഗോളുകളെങ്കിലും നേടുമായിരുന്നു. ആദ്യ പകുതിയില്‍ ജപ്പാന്‍ പതുങ്ങിനിന്നപ്പോള്‍ ജര്‍മനി വലിയ മാര്‍ജിനില്‍ ജയിക്കുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചിരുന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ പുതിയൊരു ജപ്പാനെയാണ് കണ്ടത്. രണ്ട് മനോഹരമായ ഗോളുകളിലൂടെ അവര്‍ ജര്‍മനിയെ തീര്‍ക്കുകയും ചെയ്തു.

അതേസമയം, ഗ്രൂപ്പ് എഫില്‍ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യക്കു അപ്രതീക്ഷിത സമനില നേരിട്ടു. ആഫ്രിക്കയില്‍ നിന്നുള്ള മൊറോക്കോയാണ് അപകടകാരികളായ മൊറോക്കോയെ ഗോള്‍രഹിതമായി പിടിച്ചുകെട്ടിയത്.

ത്രില്ലിങ് മാച്ച്

അല്‍ ഖലീഫ സ്‌റ്റേഡിയത്തില്‍ നടന്ന ജര്‍മനി- ജപ്പാന്‍ പോരാട്ടം ആവേശകരമായിരുന്നു. കളിയുടെ ആദ്യ 10 മിനിറ്റുകളില്‍ ജപ്പാനായിരുന്നു മികച്ച ടീം. പിന്നീട് ജര്‍മനി കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. എട്ടാം മിനിറ്റില്‍ തന്നെ ജപ്പാന്‍ വലയില്‍ പന്തെത്തിച്ചിരുന്നു. മിഡ്ഫീല്‍ഡില്‍ ജര്‍മനിയുടെ ഗ്യുന്‍ഡോഗന്റെ പക്കല്‍ നിന്നും ബോള്‍ തട്ടിയെടുത്ത ജപ്പാന്‍ മിന്നല്‍ നീക്കം നടത്തി. വലതുവിങില്‍ നിന്നും ടീമംഗം നല്‍കിയ മനോഹരമായ ക്രോസ് മെയ്ഡ് സെക്കന്റ് പോസ്റ്റിന് അരികില്‍ നിന്നും വലയിലേക്ക് പ്ലേസ് ചെയ്യുകയും ചെയ്തു. പക്ഷെ റഫറി അത് ഓഫ് സൈഡ് വിധിച്ചതോടെയാണ് ജര്‍മനിക്കു ശ്വാസം നേരെ വീണത്.

ജര്‍മനി പിടിമുറുക്കി

തുടക്കത്തിലേറ്റ ഈ ഓഫ് സൈഡ് ഗോള്‍ ജര്‍മനിയെ കൂടുതല്‍ പ്രചോദിതരാക്കി. പിന്നീട് അവര്‍ ജപ്പാനു മേല്‍ ആധിപത്യം സ്ഥാപിക്കുന്നതാണ് കണ്ടത്. മധ്യനിരയില്‍ കളിയുടെ നിയന്ത്രണമേറ്റെടുത്ത ജര്‍മനി ജപ്പാന്‍ ഗോള്‍മുഖത്ത് റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു. ജപ്പാനാവട്ടെ കൗണ്ടര്‍ അറ്റാക്കിങ് ഗെയിമാണ് പരീക്ഷിച്ചത്. ജര്‍മനിയുടെ പക്കല്‍ നിന്നും പന്ത് തട്ടിയെടുത്തപ്പോഴെല്ലാം അവര്‍ അതിവേഗ കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തി. പക്ഷെ ഈ നീക്കങ്ങളൊന്നും ഗോളുകളിലെത്താതെ മുറിയുകയായിരുന്നു. 28. 29 മിനിറ്റുകളില്‍ ജര്‍മനിയുടെ രണ്ടു ഗോള്‍ ശ്രമങ്ങള്‍ വിഫലമാക്കപ്പെട്ടു.

പെനല്‍റ്റി ഗോള്‍

33ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ജര്‍മനി കാത്തിരുന്ന ഗോള്‍ വന്നു. ഗോള്‍കീപ്പറുടെ പിഴവാണ് ജപ്പാനു തിരിച്ചടിയായത്. ജര്‍മന്‍ ലെഫ്റ്റ് ബാക്ക് റൗമിനെ ബോക്‌സിനകത്തു വച്ച് ഗോള്‍കീപ്പര്‍ പിറകില്‍ നിന്നും വീഴ്ത്തുകയായിരുന്നു. ഇതോടെ റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടി. കിക്കെടുത്ത ഗ്യുന്‍ഡോഗന്‍ ഒരു പവര്‍ഫുള്‍ പെനല്‍റ്റിയിലൂടെ ജപ്പാന്‍ വല കുലുക്കുകയും ചെയ്തു. 42ാം മിനിറ്റില്‍ രണ്ടാം ഗോളിനുളള അവസരം ജര്‍മനി പാഴാക്കി. കിമ്മിക്കിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറക്കുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറിടൈമില്‍ ഹാവേര്‍ട്‌സ് ജര്‍മനിക്കായി വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു.

ക്രൊയേഷ്യക്കു നിരാശ

ജയത്തോടെ ഉറപ്പായും മൂന്നു പോയിന്റ് നേടേണ്ടിയിരുന്ന മല്‍സരമാണ് മൊറോക്കോയ്‌ക്കെതിരേ ക്രൊയേഷ്യ സമനില കൊണ്ടു തൃപ്തിപ്പെട്ടത്. ക്രൊയേഷ്യയെ വിറപ്പിക്കുന്ന കളിയായിരുന്നു മൊറൊക്കോ പുറത്തെടുത്തത്. അഗ്രസീവ് ഫുട്‌ബോള്‍ പുറത്തെടുത്ത അവര്‍ ക്രൊയേഷ്യയെ കളിയിലുടനീളം മുള്‍മുനയില്‍ നിര്‍ത്തി. ഗോള്‍ ശ്രമങ്ങള്‍ വളരെ കുറച്ചു മാത്രം കണ്ട മല്‍സരം കൂടിയായിരുന്നു ഇത്. ആദ്യ പകുതിയില്‍ ക്രൊയേഷ്യയുടെ രണ്ടു ഗോളവസരങ്ങള്‍ ഇവാന്‍ പെരിസിച്ചും ലൂക്ക മോഡ്രിച്ചും പുറത്തേക്കടിച്ചു നഷ്ടപ്പെടുത്തി. വ്‌ലാസിച്ചിന്റെ പോയിന്റ് ബ്ലാങ്കില്‍ നിന്നുള്ള ഷോട്ട് മൊറോക്കന്‍ ഗോളി കാല്‍ കൊണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തു.

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍.

Allow Notifications

You have already subscribed



Source by [author_name]

Facebook Comments Box
error: Content is protected !!